Image: @indiatoday, AI Enhanced

  • ഐഡന്റിറ്റി മറച്ചുവച്ച് പ്രണയം, വിവാഹ വാഗ്ദാനം, ലൈംഗിക പീഡനം, ഒടുവില്‍ കേസ്

പേരും മതവും മറച്ചുവച്ച് പ്രണയിക്കുകയും പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്. മുംബൈ സ്വദേശി ആരിഫ് ഷെയ്ഖാണ് അറസ്റ്റിലായത്. പ്രസാദത്തിൽ ലഹരിമരുന്ന് കലർത്തിയാണ് ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Also Read: ‘തട്ടിക്കൊണ്ടുപോയി, മതംമാറ്റി, വിവാഹം കഴിപ്പിച്ചു’; പാക് കോടതിയില്‍ അലറിക്കരഞ്ഞ് ഹിന്ദു ബാലികമാര്‍

2025 ജനുവരിയിൽ ചെമ്പൂരിലെ ഒരു കമ്പനിയിൽ ടെലികോളറായി ജോലി ചെയ്തിരുന്ന 20കാരിയുമായാണ് പ്രതി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. തന്റെ യഥാർഥ പേര് മറച്ചുവച്ച് ‘ശിവ റാത്തോഡ്’ എന്ന വ്യാജ പേരിലാണ് ആരിഫ് ഷെയ്ഖ് യുവതിയുമായി സംസാരിച്ചുതുടങ്ങിയത്. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയാണ് പ്രതി യുവതിയുമായി അടുപ്പത്തിലായതെന്നും പൊലീസ് പറയുന്നു.

Also Read: 2030 ഓടെ മനുഷ്യകുലം നശിക്കും; സര്‍വ്വനാശം; കോടികള്‍ ഉപേക്ഷിച്ച് രാജിയുമായി എഐ ഗവേഷകന്‍

ഇതിനിടെ, ഒരു ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. മുറിയിലെത്തിയശേഷം പ്രസാദമെന്ന് പറഞ്ഞ് ലഹരിമരുന്ന് കലർത്തിയ ഭക്ഷണം നൽകുകയായിരുന്നു. അർധബോധാവസ്ഥയിൽ താൻ പീഡിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടെന്നും മുറിയിൽ രക്തക്കറ കണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. പിന്നീട് വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി.

ഇതിനിടെയാണ് ഇയാളുടെ യഥാർഥ പേര് ആരിഫ് ഷെയ്ഖ് എന്നാണെന്ന് യുവതി മനസ്സിലാക്കിയത്. തുടർന്ന് ഇയാളിൽനിന്ന് അകലാൻ ശ്രമിച്ചെങ്കിലും പ്രതി വാഗ്ദാനങ്ങൾ നൽകി ബന്ധം തുടർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നാലെ യുവതിയോട് വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതിനെ എതിർത്ത യുവതിയെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തുകയും കുടുംബത്തെ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.

Mumbai News: Man Hides Identity, Drugs and Assaults Woman Under Pretext of Marriage:

Mumbai Police have registered a case against a man named Arif Sheikh for concealing his name and religion to lure a 20-year-old Hindu woman under the pretext of marriage. The accused, who used the fake name 'Shiva Rathod', allegedly spiked religious offering (prasadam) with drugs at a lodge to assault her. He continued the exploitation across multiple locations and later pressured her to convert to Islam when she discovered his true identity. Upon her refusal, the accused blackmailed her using private photos and videos, prompting an active police investigation