telangana-bjp-gen-z-denial

‘ജെൻ Z’ എന്ന പേരിൽ ഒരു വിഭാഗമില്ലെന്നും ഈ പദം അർബൻ നക്സലുകളുടെയും അൾട്രാ ലെഫ്റ്റിസ്റ്റുകളുടെയും സൃഷ്ടിയാണെന്നും ആരോപിച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദർ റാവു. ജെൻ Z എന്നത് ഒരു പ്രത്യേക തലമുറയെ സൂചിപ്പിക്കുന്ന പദമല്ലെന്നും അദ്ദേഹം പറഞ്ഞു.

“There is no word called Gen Z. There is no community called Gen Z. It is a creation of Urban Naxals and ultra-leftists.”

‘ജെൻ Z എന്നൊരു വാക്കില്ല. അങ്ങനെയൊരു വിഭാഗവുമില്ല. അർബൻ നക്സലുകളും അൾട്രാ ലെഫ്റ്റിസ്റ്റുകളുമാണ് ഈ പദം സൃഷ്ടിച്ചത്’ ഇതാണ്  രാമചന്ദർ റാവുവിന്റേതായി പ്രചരിക്കുന്ന വാക്കുകള്‍.

രാമചന്ദർ റാവുവിന്‍റെ പ്രസ്താവനയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു രാമചന്ദർ റാവുവിന്‍റെ പരാമര്‍ശം. ഇന്ത്യയിൽ ‘ജെൻ Z’ എന്ന പേരിൽ പ്രത്യേക വിഭാഗമൊന്നില്ലെന്നും വിദേശ സ്വാധീനമുള്ള ഇത്തരം പദപ്രയോഗങ്ങൾ യുവജനങ്ങളെ വിഭജിക്കാൻ ഇടയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങളെ ഒരുമിച്ച് പ്രതിനിധീകരിക്കുന്നത് ‘യുവ’, ‘യുവ ഭാരത്’ എന്നീ ആശയങ്ങളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ യുവതലമുറ ജനാധിപത്യ മൂല്യങ്ങളിലും സംസ്കാരത്തിലും രാജ്യത്തിന്‍റെ വികസനത്തിലും ഉറച്ചുനിൽക്കുന്നവരാണെന്നും രാമചന്ദർ റാവു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിദേശ സ്വാധീനമുള്ള പദപ്രയോഗങ്ങളിൽ അനാവശ്യമായി ആകൃഷ്ടരാകരുതെന്നുമാണ് റാവു പറഞ്ഞുവെയ്ക്കുന്നത്. പ്രസ്താവനയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. 

Telangana BJP Chief Denies Gen Z Existence:

There is no Gen Z generation, according to Telangana BJP chief N Ramachander Rao, who claims the term is a creation of Urban Naxals and ultra-leftists. He emphasized that concepts like 'Yuva' and 'Yuva Bharat' better represent Indian youth's democratic values and national development.