Image Credit: X/indiatoday

Image Credit: X/indiatoday

  • ജനുവരി മുതല്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ജനനി സോഫ്റ്റ്​വെയര്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മണിച്ചവേലു ലോജിസ്റ്റിക്സ് കമ്പനിയിലും

വഴക്കിന് പിന്നാലെ ഫ്ലാറ്റിന്‍റെ ഏഴാം നിലയില്‍ നിന്ന് പങ്കാളിയെയും തള്ളിയിട്ട് ചാടിയ യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. പുതുച്ചേരി സ്വദേശിയായ ജനനി (23)യാണ് മരിച്ചത്. പങ്കാളിയായ മണിച്ചവേലു ഗുരുതര പരുക്കുകളോടെ ചികില്‍സയിലാണ്. 

ജനുവരി മുതല്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ജനനി സോഫ്റ്റ്​വെയര്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മണിച്ചവേലു ലോജിസ്റ്റിക്സ് കമ്പനിയിലും. ഇരുവരും പുതുച്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഞായറാഴ്ച രാവിലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്ക് രൂക്ഷമായതിന് പിന്നാലെ മണിച്ചവേലുവിനെയും തള്ളിയിട്ട് ബാല്‍ക്കണിയില്‍ നിന്ന് ജനനി ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനനി നേരെ താഴെ നിലത്ത് പതിച്ചു. മണിച്ചവേലുവാകട്ടെ മരച്ചില്ലയില്‍ കുടുങ്ങി നിന്നു. ജനനി തല്‍ക്ഷണം മരിച്ചു. മണിച്ചവേലുവിനെ അഗ്നി രക്ഷാസേനയെത്തി ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് മണിച്ചവേലുവിപ്പോള്‍. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫ്ലാറ്റിലെ മറ്റുള്ളവരോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വഴക്കിനിടയാക്കിയ കാര്യങ്ങളടക്കം കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

In a tragic incident in Whitefield, Bengaluru, a 23-year-old software engineer named Janani died after jumping from the seventh floor of an apartment balcony following a heated argument with her partner. Before jumping, she pushed her partner, Manichavelu, off the balcony as well. Manichavelu survived after getting caught in tree branches and is currently receiving treatment in an intensive care unit with severe injuries. The couple, both hailing from Puducherry, had been living together since January, and police are currently investigating the cause of the dispute.