modi-attire-controversy-independence-day

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച വസ്ത്രധാരണത്തെയും പോക്കറ്റ് സ്ക്വയറിനെയും ചൊല്ലി വിവാദം. പ്രധാനമന്ത്രിയുടെ പോക്കറ്റ് സ്ക്വയറിലെ നിറങ്ങളുടെ ക്രമീകരം ദേശീയ പാതകയിലെ നിറങ്ങള്‍ തലതിരിച്ച രീതിയിലായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടചത്. പ്രധാനമന്ത്രിയുടെ വേഷത്തിലെ പോക്കറ്റ് സ്ക്വയർ ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് പകരം അയർലൻഡിന്‍റെ  പതാകയെയാണ് ഓർമ്മിപ്പിക്കുന്നതെന്ന പരിഹാസവുമായി കോൺഗ്രസും രംഗത്തെത്തി.

രാജസ്ഥാനി- ഗുജറാത്തി മാതൃകയിലുള്ള മനോഹരമായ ചുവപ്പ് ബന്ധാനി തലപ്പാവും (Safa), വെള്ള കുർത്തയും പൈജാമയും ചോക്ലേറ്റ് ബ്രൗൺ ജാക്കറ്റുമായിരുന്നു സ്വാതന്ത്യ്രദിനത്തില്‍ ചെങ്കോട്ടയിലെത്തിയ മോദിയുടെ വേഷം. ഇതിനൊപ്പം അദ്ദേഹം ധരിച്ച സാഫ്രോൺ, വെള്ള, പച്ച നിറങ്ങളിലുള്ള പോക്കറ്റ് സ്ക്വയറാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.രാജസ്ഥാനി-ഗുജറാത്തി മാതൃകയിലുള്ള മനോഹരമായ ചുവപ്പ് ബന്ധാനി തലപ്പാവും (Safa), വെള്ള കുർത്തയും പൈജാമയും ചോക്ലേറ്റ് ബ്രൗൺ ജാക്കറ്റുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഇതിനൊപ്പം അദ്ദേഹം ധരിച്ച സാഫ്രോൺ, വെള്ള, പച്ച നിറങ്ങളിലുള്ള പോക്കറ്റ് സ്ക്വയറാണ് (Pocket Square) ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പിന്നാലെ വിമര്‍ശനങ്ങളുമെത്തി. 

ഈ നിറ വിന്യാസത്തിന് ഇന്ത്യയുടേതിനോടല്ല മറിച്ച് അയർലൻഡിന്‍റെ  ദേശീയ പതാകയോടാണ് സാദൃശ്യമുള്ളതെന്ന് കോൺഗ്രസ് പരിഹസിച്ചു. കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയത്. ‘സാഹിബ് ഉർദുവിലാണ് തിരംഗ ധരിച്ചിരിക്കുന്നത്. അല്ലെങ്കിൽ ഇന്ത്യയ്ക്ക് പകരം അയർലൻഡിന്‍റെ സ്വാതന്ത്ര്യദിനമാകും ആഘോഷിക്കുന്നത്’– പവൻ ഖേര കുറിച്ചു. ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചായിരുന്നു പോസ്റ്റ്. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.  

അതേസമയം, ചെങ്കോട്ടയിൽ തുടർച്ചയായ 13-ാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കുകയും ചെയ്തു. രാജ്യത്തിന് അഭിമാന നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വന്ദേമാതരം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയങ്ങളിൽ അലയടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

Prime Minister Narendra Modi faced sharp criticism from opposition leaders during the 80th Independence Day celebrations at the Red Fort. The controversy erupted over the color arrangement of his pocket square, which critics claimed resembled the Irish national flag rather than the Indian tricolor. Congress leader Pawan Khera mockingly pointed out the reversed color order on social media platforms. Meanwhile, marking his 13th consecutive address from the Red Fort, PM Modi proudly hoisted the national flag and highlighted historical milestones.