ലൈംഗികാതിക്രമക്കേസില്‍ തെഹല്‍ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാല്‍ കുറ്റക്കാരനെന്ന് വിധി. 2013ല്‍ തെഹല്‍ക ജീവനക്കാരിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ ബോംബെ ഹൈക്കോടതിയുടേതാണ് വിധി. ബലാല്‍സംഗം, ലൈംഗിക പീഡനം, സ്ത്രീക്കെതിരെ ക്രിമിനൽ ബലപ്രയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. തേജ്പാലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.
അതേസമയം, ശിക്ഷാ വിധി ഇന്ന് ഉച്ചയ്ക്ക് 2.30ന് പ്രഖ്യാപിക്കും. തെഹല്‍കയുടെ തിങ്ക് ഫെസ്റ്റ് പരിപാടിക്കിടെ ഗോവയിലെ ഹോട്ടൽ ലിഫ്റ്റിൽ വെച്ച് തേജ്പാൽ പീഡിപ്പിച്ചെന്ന ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. 2013–ല്‍ അറസ്റ്റിലായ തേജ്പാല്‍ എട്ടുമാസം ജയിലിലായിരുന്നു. 2021 ൽ, ഗോവയിലെ സെഷൻസ് കോടതിയാണ് തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്.