നിയമവിരുദ്ധ പോസ്റ്റുകൾ നീക്കാൻ സമൂഹ മാധ്യമ കമ്പനികൾക്ക് ഇനി മൂന്ന് മണിക്കൂർ മാത്രം സമയം. നിലവിലുണ്ടായിരുന്ന 36 മണിക്കൂർ സമയപരിധിയാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. സർക്കാരിന്റെയോ കോടതിയുടെയോ നിർദേശം ലഭിച്ചാൽ ഉടൻ നടപടി വേണം.
അതീവ ഗൗരവമുള്ള കേസുകളിൽ രണ്ട് മണിക്കൂറിനകം ഉള്ളടക്കം നീക്കം ചെയ്യണം. ഡീപ്‌ഫേക്ക്, വ്യാജ ചിത്രങ്ങൾ, വിഡിയോ, ഓഡിയോ, AI ഉള്ളടക്കം എന്നിവയ്ക്കെതിരെ കർശന നിരീക്ഷണവും നിർബന്ധമാക്കി. AI ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കമാണെങ്കിൽ അത് വ്യക്തമായി ലേബൽ ചെയ്യണമെന്നും പുതിയ ചട്ടം പറയുന്നു. ചട്ടം ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ENGLISH SUMMARY:
The Central Government has drastically reduced the time limit for social media companies to remove illegal posts from 36 hours to just three hours upon receiving official directives. Under the updated regulations, extremely serious cases such as deepfakes, AI-generated synthetic media, and fake audio-visuals must be taken down within two hours. Furthermore, platforms are now mandated to clearly label AI-created content to prevent the spread of misinformation online. Non-compliant digital platforms will face stringent legal actions and strict penalties for violating these new protocols.