Police officers hold batons as they face protesters during a demonstration in solidarity with protests by the Cockroach Janta Party (CJP) held at Jantar Mantar in New Delhi, demanding the resignation of India's Education Minister Dharmendra Pradhan over exam paper leaks, in Kolkata, India, July 24, 2026. REUTERS/Sahiba Chawdhary

Police officers hold batons as they face protesters during a demonstration in solidarity with protests by the Cockroach Janta Party (CJP) held at Jantar Mantar in New Delhi, demanding the resignation of India's Education Minister Dharmendra Pradhan over exam paper leaks, in Kolkata, India, July 24, 2026. REUTERS/Sahiba Chawdhary

  • സി.ജെ.പിയുമായി സര്‍ക്കാര്‍ ഇന്നും ചര്‍ച്ച നടത്തും. മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി എന്ന സമരക്കാരുടെ ആവശ്യത്തിലും ഇന്ന് പ്രതികരണമുണ്ടായേക്കും

ചോദ്യപേപ്പർ ചോർച്ചക്കെതിരെ ജന്തർമന്തറിൽ സമരം തുടരുന്ന സി.ജെ.പിയുമായുള്ള സർക്കാരിന്റെ മൂന്നാംവട്ട ചർച്ച ഇന്ന് വൈകിട്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി എന്ന സി.ജെ.പി ആവശ്യത്തിൽ ഇന്ന് പ്രതികരിക്കാം എന്നാണ് കേന്ദ്രം ഇന്നലെ നൽകിയിരുന്ന ഉറപ്പ്. 

കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശോഷ് രങ്ക എന്നിവരുമായി VP ഹൗസിൽ വച്ച് ഇന്നലെ ചർച്ച നടത്തിയത്. ഇന്നത്തെ ചർച്ചയിലും ഇവർ തന്നെയാകും പങ്കെടുക്കുക. ധർമ്മേന്ദ്രപ്രധാന്റെ രാജിയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. 

സർക്കാർ, അനുകൂല നിലപാട് എടുത്തില്ലെങ്കിൽ സമരം രാജവ്യാപകമാക്കാൻ ആണ് തീരുമാനം. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജി വെക്കേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. സ്ഥാനമൊഴിയുന്നത് ഏറ്റവും എളുപ്പമുള്ള വഴിയാണെന്നും അത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്നുമാണ് വിശദീകരണം.

അതേസമയം, നാഷനൽ ടെസ്റ്റിങ് ഏജൻസിയില്‍ കേന്ദ്ര സർക്കാർ നടപടി കടുപ്പിച്ചു .47 ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു. ഇവരിൽ ചിലർക്കെതിരെ നിയമ ക്രിമിനൽ നടപടി സ്വീകരിക്കും. പിരിച്ചുവിട്ടവർ ഏതെല്ലാം തസ്തികകളിലുള്ളവരാണെന്ന് വ്യക്തമാക്കിയിട്ടില്ല. എൻടിഎയുടെ നവീകരണത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.  ഇതിന് പുറമെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഔട്ട്സോഴ്സിങ് രീതികളിലും മാറ്റം വരുത്തിയേക്കും.

CJP-Government Third Round Talks Today; Response Expected on Minister's Resignation:

The Indian government is holding a third round of talks today with CJP representatives protesting at Jantar Mantar over the question paper leak, with the central leadership expected to respond to the demand for Education Minister Dharmendra Pradhan's resignation. CJP remains firm on its refusal to compromise regarding the resignation, threatening to expand the protests nationwide if the government fails to adopt a favorable stance. Meanwhile, the central government has taken strict action within the National Testing Agency (NTA) by dismissing 47 officials as part of an ongoing overhaul, while government sources maintain that the minister will not step down to avoid responsibilities