REUTERS
ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി ഉയർന്ന വൻ പ്രതിഷേധങ്ങൾക്കിടെ പുതിയ വിഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഇന്നലത്തെ വിഡിയോ കണ്ടതിനും കാമ്പുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതിനും യുവാക്കള്‍ക്ക് നന്ദിയെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
അതേസമയം, നാഷനൽ ടെസ്റ്റിങ് ഏജൻസിയില്‍ (എൻടിഎ) കേന്ദ്ര സർക്കാർ നടപടി കടുപ്പിച്ചു . 47 ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു. ഇവരിൽ ചിലർക്കെതിരെ നിയമ ക്രിമിനൽ നടപടി സ്വീകരിക്കും. പിരിച്ചുവിട്ടവർ ഏതെല്ലാം തസ്തികകളിലുള്ളവരാണെന്ന് വ്യക്തമാക്കിയിട്ടില്ല. എൻടിഎയുടെ നവീകരണത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. ഇതിന് പുറമെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഔട്ട്സോഴ്സിങ് രീതികളിൽ മാറ്റം വരുത്തിയേക്കും. അഖിലേന്ത്യാ പ്രവേശന പരീക്ഷകൾ ചോർച്ചരഹിതമായി നടത്തുന്നതിനായി ഘടനാപരവും സാങ്കേതികവുമായ മാറ്റങ്ങൾ കൊണ്ടുവരാനും സർക്കാർ പദ്ധതിയിടുന്നതായാണ് വിവരം. എൻ.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണ് അടുത്ത ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത് എന്നാണ് സൂചന. NEET UG, JEE Main, CUET എന്നിവയുൾപ്പെടെ 15 ദേശീയ പ്രവേശന പരീക്ഷകൾ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ നടത്തിപ്പ് ഏജൻസികളിലൊന്നാണിത്. . ഏജൻസിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
Also Read: 47 ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു; എൻടിഎയില്‍ കടുത്ത നടപടി; നിര്‍ണായക നീക്കവുമായി കേന്ദ്രം
ചോദ്യപേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണു നീക്കം. അതിനിടെ പരീക്ഷ ക്രമക്കേട് തടയുന്നതിനുള്ള പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചോദ്യ പേപ്പർ ചോർച്ചയ്ക്ക് നിലവിലെ നിയമപ്രകാരം കുറ്റക്കാർക്ക് 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയുമാണ് ശിക്ഷ. പുതിയ ബില്ലിൽ ശിക്ഷാകാലവളവും പിഴയും വൻതോതില്‍ വർധിപ്പിക്കുമെന്നാണ് വിവരം. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കാനാണ് നീക്കം.
അതേസമയം, മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യത്തില്‍ സി.ജെ.പി ഉറച്ചുനിന്നതോടെ തീരുമാനമറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടി. കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ സി.ജെ.പിയുടെ മറ്റ് ആവശ്യങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചു. പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭമെന്ന് സിജെപി പ്രഖ്യാപിച്ചു. നാളെ മൂന്നരയ്ക്ക് കേന്ദ്രം വീണ്ടും സി.ജെ.പിയുമായി ചര്‍ച്ച നടത്തും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി എന്ന ആവശ്യം ഒട്ടും പരിഗണിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ആലോചനയ്ക്ക് സാവകാശം തേടിയത്. മന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങും സി.ജെ.പി വക്താക്കളായ സൗരവ് ദാസും അഷുതോഷ് റാങ്കയുമായുള്ള ചര്‍ച്ച ഏകദേശം 2 മണിക്കൂർ നീണ്ടു. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കരുത്, ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. അതിവേഗ കോടതിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയതടക്കമുള്ള നടപടികളും മന്ത്രിമാര്‍ വിശദീകരിച്ചു. എന്നാല്‍ പ്രധാന്‍റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സി.ജെ.പി ആവര്‍ത്തിച്ചതോടെയാണ് ഇന്ന് സമവായം അകന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി ജെപി നഡ്ഡ പ്രതികരിച്ചു
ഏറ്റവും അധികം സംസാരിച്ചത് രാജിയെക്കുറിച്ചാണെന്നും 21 കുട്ടികളുടെ ജീവന് ഉത്തരവാദിത്തം എൽക്കണം എന്ന് തങ്ങള്‍ പറഞ്ഞതായും സി.ജെ.പി പ്രതിനിധികള്‍ പറഞ്ഞു.
പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ നാളെ താങ്കളുടെ രാജിക്കായി യുവാക്കള്‍ തെരുവിലിറങ്ങുമെന്ന് മോദിക്ക് അഭിജീത് ദീപ്കെയുടെ മുന്നറിപ്പ്.