കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു . പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി .രവ്നീത് സിങ്ങിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. രാജ്യസഭാംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിട്ടു മത്സരിച്ചേക്കുമെന്നാണ് സൂചന. ആം ആദ്മി പാർട്ടി (എഎപി) ഭരിക്കുന്ന അതിർത്തി സംസ്ഥാനത്ത് അടുത്ത വർഷം തിരിച്ചുവരവിനുള്ള ബിജെപിയുടെ അടിത്തറ ഒരുക്കുന്നതിൽ സജീവമായി പ്രവർത്തിച്ചുവരികയാണ് രവ്നീത് സിങ്.
അടുത്തിടെ, ദിൽജിത് ദോസാൻജ് നായകനായ 'സത്‌ലജ്' എന്ന ചിത്രത്തിനെതിരെ ബിട്ടു പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. പല സിഖ് നേതാക്കളും രാഷ്ട്രീയ ഭേദമന്യേ ഈ സെൻസിറ്റീവായ സിനിമയുടെ കാര്യത്തിൽ ജാഗ്രതയോടെ പ്രതികരിച്ച സമയത്ത്, ചിത്രം തീ കൊളുത്താനുള്ള ശ്രമമാണെന്നായിരുന്നു ബിട്ടുവിന്റെ ആരോപണം.