ഇ.വി.എം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവും, വഖഫ്‌ ബോർഡ് മുൻ സിഇഒയുമായ ബി.എം ജമാൽ പണം തട്ടിയതായി പരാതി. ബിജെപി നടത്തുന്ന ഹാക്കിങ്ങ് സാങ്കേതിക വിദ്യയിലൂടെ തടയാമെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കളെ സമീപിച്ചത്. ഇവിഎം നേരിട്ട് ഹാക്ക് ചെയ്ത് വിജയിപ്പിക്കാമെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥിക്ക് നൽകിയ വാഗ്ദാനം. അതേസമയം പാർട്ടിയിലെ ഗ്രൂപ്പിസമാണ്  ആരോപണത്തിന് കാരണമെന്ന് ജമാൽ പ്രതികരിച്ചു 

 

ജില്ലയിലെ നാല് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെ ബിഎം ജമാലിന്റെ സംഘം സമീപിച്ചെന്നാണ് പരാതി. ബി ജെ പി ഇവിഎം ഹാക്ക് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതിനെ തടയാൻ ജർമൻ സാങ്കേതിക വിദ്യ കൈവശമുണ്ടെന്നുമായിരുന്നു സംഘത്തിന്റെ വാഗ്‌ദാനം. ചിലർ ജമാലിന്റെ കെണിയിൽ വീണതായും ചൊവ്വാഴ്ച ചേർന്ന യു ഡി എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ പറഞ്ഞു. . അതേ സമയം ഇവിഎം ഹാക്ക് ചെയ്ത് വൻ വിജയം നേടിത്തരാമെന്ന് പറഞ്ഞ് ജമാലിന്റെ സംഘം തന്നെയും സമീപിച്ചിരുന്നതായി കാസർകോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാനവാസ് പാദൂറും പറഞ്ഞു

 

താൻ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാതിരിക്കാൻ ചിലർ നടത്തുന്ന ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നാണ് ബി എം ജമാലിന്റെ പ്രതികരണം . 

വോട്ടെടുപ്പ് ദിവസം ക്യാമറയുള്ള കണ്ണട വച്ച് ജമാൽ ബൂത്തിൽ കയറിയത് വിവാദമായിരുന്നു. അതേസമയം ഇവിഎം ഹാക്കിങ്ങിന്റെ പേരില്‍ പണംതട്ടിച്ചെന്ന പരാതി അന്വേഷിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഗൗരവമേറിയതാണ്. കെപിസിസിക്ക് ഇതുവരെ പരാതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു 

ENGLISH SUMMARY:

EVM hacking fraud allegations have surfaced involving a Congress leader who allegedly extorted money by promising to prevent BJP's alleged EVM tampering. This incident has led to an investigation by the minister, promising to look into the serious accusations if proven true.