സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയെന്ന് കെ.എസ്.ഇ.ബി. മഴക്കുറവും വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്നതുമാണ് പ്രതിസന്ധി. പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ കുറവുണ്ട്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗത്തിൽ 300 മെഗാവാട്ട് വരെ വർധിക്കാന്‍ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ചിലൂടെ മതിയായ അളവ് വൈദ്യുതി ലഭിച്ചാല്‍ രാത്രി ഏഴിനും പന്ത്രണ്ടിനുമിടയില്‍ നിയന്ത്രണം വേണ്ടിവരില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലും വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും രാത്രികാല കട്ട് വേണ്ടിവന്നിരുന്നില്ല. 

 

ലോകകപ്പ് ഫുട്ബോളിലെ കലാശപ്പോരാട്ടത്തില്‍ കെ.എസ്.ഇ.ബിക്ക് പ്രതീക്ഷിച്ച നഷ്ടമുണ്ടായിരുന്നില്ല. ഫുട്ബോള്‍ മല്‍സര ദിവസങ്ങളില്‍ 92 ദശലക്ഷം യൂണിറ്റ് വരെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം നിലവില്‍ 84 ദശലക്ഷം വരെയായി ചുരുങ്ങി. ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ നടക്കുന്നതിനിടെ സംസ്ഥാനത്ത് രാത്രിയില്‍ വൈദ്യുതി ഉപഭോഗം റെക്കോഡ് ഭേദിച്ചിരുന്നു. അര്‍ജന്‍റീന ഇംഗ്ലണ്ട് സെമിഫൈനല്‍ മല്‍സരം നടന്ന രാത്രിയിലായിരുന്നു ഉപഭോഗത്തിന്‍റെ തോത് മൂന്നക്കത്തിനോട് അടുത്തത് .92 ദശലക്ഷം യൂണിറ്റെന്ന ഏറ്റവും ഉയര്‍ന്ന കണക്ക്. 

 

എന്നാല്‍ അര്‍ജന്‍റീന സ്പെയിന്‍ കലാശപ്പോരാട്ട ദിവസം രാത്രി വേണ്ടിവന്ന വൈദ്യുതി എണ്‍പത് ദശലക്ഷത്തില്‍ താഴെയാണ്. അന്തരീക്ഷത്തിലെ താപനില കുറഞ്ഞു. ചില ജില്ലകളില്‍ മഴയുണ്ടായിരുന്നു. പലരും വീടുകളില്‍ ഇരുന്ന് മല്‍സരം കാണുന്നതിന് പകരം കൂട്ടായ്മയുടെ ഭാഗമായി മല്‍സരം കണ്ടത് വഴി ടെലിവിഷനും വൈദ്യുതി വിളക്കുകളും മാത്രമല്ല എ.സിയും ഫാനും ഉള്‍പ്പെടെ ഉപയോഗിച്ചത് കുറഞ്ഞു. കൂടുതലാളുകള്‍ കലാശപ്പോരാട്ടം തല്‍സമയം കണ്ടെങ്കിലും കൂട്ടത്തോടെ ഇരുന്ന് മല്‍സരം ആസ്വദിച്ചത് കെ.എസ്.ഇ.ബിക്കാണ് സഹായമായത്. 

ENGLISH SUMMARY:

KSEB anticipates partial electricity control tonight due to a significant increase in power consumption and reduced rainfall. While power exchange supplies are also low, KSEB has stated that control measures may be avoided between 7 PM and 12 AM if sufficient power is received.