ജമ്മു കശ്മീരിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ. മിന്നൽ പ്രളയത്തിൽ നാലുപേർ മരിച്ചു. അഞ്ചുപേരെ കാണാതായി. അമർനാഥ് തീർഥാടനം നിർത്തിവച്ചു. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുല്ല കശ്മീരിലേക്ക് തിരിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുരന്തബാധിതര്‍ക്ക് അവശ്യസേവനങ്ങള്‍ ഒരുക്കി നല്‍കാന്‍ നിര്‍ദേശം നല്‍കി. 

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജമ്മു കശ്മീരിൽ പെയ്തത് കനത്ത മഴ. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും നദീതീരങ്ങളിൽ നിന്നും നൂറുകണക്കിന് പേര് ഒഴിപ്പിച്ചു. നിരവധി വീടുകൾ തകർന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലുമടക്കം ഗതാഗതം തടസപ്പെട്ടു. രജൗറിയിലും പൂഞ്ചിലും സ്ഥിതി ഗുരുതരമാണ്. മിന്നൽ പ്രളയത്തിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായി. മരങ്ങൾ കടപുഴകി വീണ് നിരവധി വാഹനങ്ങൾ തകർന്നു. 

ജമ്മു കശ്മീരിൽ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. പഹൽഗാം, ബാൽതാൽ റൂട്ടുകളിലെ യാത്രയാണ് നിർത്തിവച്ചത്. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർടനവും നിർത്തിവച്ചു. 

ENGLISH SUMMARY:

Jammu Kashmir is experiencing heavy rainfall in Rajouri and Poonch districts, leading to flash floods and significant disruption. The severe weather has resulted in casualties, missing persons, and the suspension of Amarnath Yatra, with authorities working to provide essential services to affected populations.