ഇന്ത്യയിൽ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതിന് സാങ്കേതിക തകരാർ. ഫെയ്‌സ്ബുക്കിന്റെ വെബ്സൈറ്റ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് നിലവിൽ ലോഗിൻ ചെയ്യാനും സേവനങ്ങൾ ലഭ്യമാക്കാനും പ്രയാസം നേരിടുന്നത്. എന്നാൽ, ഫെയ്‌സ്ബുക്ക് ആപ്പ് സുഗമമായി പ്രവർത്തിക്കുന്നുണ്ട്.
പ്രമുഖ ഔട്ടേജ് ട്രാക്കിങ് വെബ്സൈറ്റായ 'ഡൗൺഡിറ്റക്ടർ' (Downdetector) വഴി 3,500-ലധികം ഉപയോക്താക്കളാണ് തകരാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെറ്റയുടെ കീഴിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിൽ ഇതുവരെ തകരാറുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വെബ്സൈറ്റിലെ തകരാർ സംബന്ധിച്ച് മെറ്റയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.