സമൂസ വാങ്ങാനായി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി റെയിൽവേ. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. 

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും അംബേദ്കർ നഗറിലേക്ക് പോയ ഡെമു ട്രെയിനിലെ ലോക്കോ പൈലറ്റാണ് സമൂസ വാങ്ങാനായി നിര്‍ത്തിയത്. റെയിൽവേ ട്രാക്കിന് സമീപമുള്ള ഒരു കടയ്ക്ക് മുന്നിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതും ലോക്കോ പൈലറ്റ് കടയിൽ നിന്ന് സമൂസ വാങ്ങുന്നതുമാണ് വിഡിയോയിലുള്ളത്.  ചെയ്തത് തെറ്റാണെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു. 

എന്നാല്‍ പലപ്പോഴും ഇത്തരം ട്രെയിനുകള്‍ ഇവിടെ നിര്‍ത്തിയിടാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലോക്കോ പൈലറ്റുമാര്‍ ഇറങ്ങി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാറുണ്ടെന്നും അതിനുശേഷമാണ് ടെയ്രിന്‍ പോകാറുള്ളതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

The Indian Railways has initiated an investigation after a video went viral showing a loco pilot stopping a DEMU train to buy samosas. The incident took place on a train traveling from Indore to Ambedkar Nagar in Madhya Pradesh, where the driver halted the train right next to a shop near the railway tracks to pick up the snack. Western Railway officials stated that strict action will be taken if the loco pilot is found guilty. Meanwhile, local residents claimed that stopping trains at this particular spot to buy snacks is a regular practice for many drivers.