mukund-vijay

താമ്പരം – വേളാച്ചേരി റോഡ് ഇനിമുതല്‍ അറിയപ്പെടുക മേജര്‍ മുകുന്ദ് വരദരാജന്റെ പേരില്‍. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യാണ് മേജര്‍ മുകുന്ദിനോടുള്ള ആദരസൂചകമായി റോഡിന് പുതിയ പേര് പ്രഖ്യാപിച്ചത്. ലഫ്. ജനറല്‍ വി. ശ്രീഹരിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ റോഡിന് മുകുന്ദിന്റെ പേര് നല്‍കിയത്. 

താമ്പരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ് മുകുന്ദ്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കരസേനയില്‍ ചേര്‍ന്നത്. 2014 ഏപ്രില്‍ 25 ന്  ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മേജര്‍ മുകുന്ദ് വീരമൃത്യു വരിച്ചത്.  

മുകുന്ദിന്റെ ജീവിതം ആസ്പദമാക്കി രാജ് കുമാര്‍ പെരിയസ്വാമി 2024 ല്‍ ‘അമരന്‍’ എന്ന ചിത്രം പുറത്തിറക്കിയിരുന്നു. ശിവ കാര്‍ത്തികേയനാണ് ചിത്രത്തില്‍ മുകുന്ദായി അഭിനയിച്ചത്. മുകുന്ദിന്റെ ഭാര്യ മലയാളിയായ ഇന്ദു റബേക്കയായി സായി പല്ലവിയാണ് വേഷമിട്ടത്.  അതിര്‍ത്തിയിലെ പോരാട്ടത്തിനൊപ്പം തമിഴ് –  മലയാളി  പ്രേമകഥ പറഞ്ഞ ചിത്രം  തിയറ്ററുകളില്‍ വന്‍വിജയം നേടിയിരുന്നു. 

ENGLISH SUMMARY:

Major Mukund Varadarajan road name change has been announced by the Tamil Nadu Chief Minister to honor the brave soldier. The Tambaram Velachery road will now be known by his name, commemorating his ultimate sacrifice for the nation.