rajani-1

TOPICS COVERED

കമൽ ഹാസൻ നിർമിക്കുന്ന രജനികാന്ത് ചിത്രത്തിന് പേരായി. രജനികാന്ത് ഡോക്‌ടർ ആയി എത്തുന്ന ചിത്രത്തിന് ധർമ്മൻ എന്നാണ് പേരിട്ടിരിക്കുന്നത്.

ഉലഗ നായകൻ നിർമിക്കുന്ന സ്റ്റൈൽ മന്നന്‍റെ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചതോടെ ആരാധകർ അതങ്ങ് ഏറ്റെടുത്തു. ദ് ഡെഡ്‌ലി ഡോക്ടർ എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പുറത്തുവിട്ടതോടെ വരാനിരിക്കുന്നത് രജനിയുടെ മാസ് ഐറ്റമാണെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു. 

ചെന്നൈയിൽ നടന്ന ചടങ്ങിലായിരുന്നു പേര് പുറത്തുവിട്ടത്.

തലൈർ 173 എന്നായിരുന്നു ചിത്രത്തിന് നേരത്തെ താൽകാലികമായി പ്രഖ്യാപിച്ച പേര്. കമൽഹാസൻ്റെ രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമിക്കുന ചിത്രത്തിൻ്റെ സംവിധാനം അശ്വത് മാരിമുത്തു ആണ്. അനിരുദ്ധാണ് സംഗീതം. 2027 ലെ പൊങ്കലിനായിരിക്കും റിലീസ്.

 

Rajinikanth's new movie, produced by Kamal Haasan, has been officially titled 'Dharma'. :