sangeetha-divya-saasha

TOPICS COVERED

അത്ലറ്റിക് മത്സരത്തിനെത്തിയ തമിഴ്​നാട് മുഖ്യമന്ത്രി വിജയ്​യുടെ മകള്‍ ദിവ്യ സാഷയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. ദിവ്യക്ക് പിന്തുണയുമായി അമ്മ സംഗീതയും കാണികള്‍ക്കിടയിലുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പുണരുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കഴിഞ്ഞ ദിവസമായിരുന്നു വിജയ്​യുടെ 52–ാം പിറന്നാള്‍. ഇതിന് പിന്നാലെയാണ് ദിവ്യ സാഷയുടേയും സംഗീതയുടേയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിജയ്​യും സംഗീതയും തമ്മിലുള്ള വിവാഹമോചനക്കേസ് നിലവിൽ ചെങ്കൽപ്പെട്ട് കുടുംബ കോടതിയുടെ പരിഗണനയിലാണ്.  

കഴിഞ്ഞ ജൂൺ 15-ന് കേസ് പരിഗണിച്ച കോടതി, അടുത്ത വാദം കേൾക്കുന്നത് ഓഗസ്റ്റ് 7-ലേക്ക് മാറ്റി വച്ചു. സുരക്ഷാ കാരണങ്ങളാൽ വിഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ വിജയ്‌യും സംഗീതയും അനുമതി തേടിയിരുന്നു. എന്നാൽ ഈ അപേക്ഷ നിരസിച്ച കോടതി ഇരുവരും നേരിട്ട് ഹാജരാകണമെന്ന് കർശനമായി നിർദ്ദേശിക്കുകയായിരുന്നു. 

കോടതിയിൽ സമർപ്പിച്ച ഹർജിയിൽ  2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നും, താൻ പലതവണ എതിർപ്പ് പ്രകടിപ്പിച്ചിട്ടും വിജയ് ആ ബന്ധം തുടർന്നു എന്നും സംഗീത ആരോപിച്ചിരുന്നു. ഈ നടി തൃഷയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ വിജയ് തൃഷക്കൊപ്പം പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ്​യുടെ പിറന്നാളിനോടനുബന്ധിച്ച് ഇരുവരും ഒരുമിച്ച് കേക്കിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും തൃഷ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഗീതയുടേയും മകളുടേയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 

ENGLISH SUMMARY:

Vijay's daughter Divya Sasha's trending video shows her hugging her mother, sparking conversations amidst ongoing divorce proceedings. This heartwarming moment gained significant attention online, coinciding with actor Vijay's birthday and ongoing discussions about his personal life.