Officials carry examination materials to a NEET-UG examination centre under tight security ahead of the Re-NEET UG 2026 examination, in New Delhi, Sunday, June 21, 2026. The re-examination is being conducted following the cancellation of the original test held on May 3 amid a paper leak controversy. (PTI Photo)(PTI06_21_2026_000693B)

Officials carry examination materials to a NEET-UG examination centre under tight security ahead of the Re-NEET UG 2026 examination, in New Delhi, Sunday, June 21, 2026. The re-examination is being conducted following the cancellation of the original test held on May 3 amid a paper leak controversy. (PTI Photo)(PTI06_21_2026_000693B)

TOPICS COVERED

നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള പരിശോധനയില്‍ അടിവസ്ത്രത്തില്‍ സിംകാര്‍ഡും പഴയ ചോദ്യപേപ്പറും പശയും കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി കസ്റ്റഡിയില്‍. മൈഡഗിന്‍ ഹരിഷ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലാണ് സംഭവം. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.  

ഇന്നലെ നടന്ന നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് നടന്ന ശരീര പരിശോധനയിലാണ് വിദ്യാര്‍ഥിയെ പിടികൂടിയതെന്ന് പിടിഐ റിപ്പോര്‍ട്ട്  ചെയ്യുന്നു. പരിശോധനക്കിടെ വിദ്യാര്‍ഥിയുടെ പെരുമാറ്റത്തിലും രീതികളിലും സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് വിശദമായ പരിശോധന നടത്തിയത്. 

അടിവസ്ത്രത്തിനുള്ളില്‍ നിന്നും സിം കാര്‍ഡും, പഴയ ചോദ്യപേപ്പറും, പശയുമാണ് കണ്ടെത്തിയത്.  സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വിദ്യാര്‍ഥിയെ പൊലീസിനു കൈമാറി. ബല്ലിയ സ്വദേശി പ്രിന്‍സ് ദുബെ ആണ് പിടിയിലായത്. മധ്യപ്രദേശിലെ ജബൽപൂരിൽ താമസിച്ച് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നുവെന്നും പരീക്ഷ എഴുതാൻ മാത്രമാണ് വാരണാസിയിൽ എത്തിയതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. 

വിദ്യാര്‍ഥിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ശക്തമായ രീതിയില്‍ തന്നെ അന്വേഷണം നടത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വാരണാസി പൊലീസ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തെത്തുടര്‍ന്നാണ് ഇന്നലെ നീറ്റ് യുജി പുനപരീക്ഷ നടന്നത്. ഏകദേശം 20 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. 5,440 സെന്ററുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. 14 വിദേശ സെന്ററുകളിലും വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരായി. 

Student Detained for Attempting to Cheat in NEET UG Exam:

NEET exam sees a major security breach with a student caught with a SIM card and old question paper hidden in undergarments before the examination. Authorities have registered a case and initiated an investigation into the incident.