AI Generated Image
ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ മരണം താങ്ങാനാവാതെ സുഹൃത്തുക്കളും ജീവനൊടുക്കി. ബിഹാര്‍ സ്വദേശിയായ യുവാവാണ് ആദ്യം ആത്മഹത്യ ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തയറിഞ്ഞ പ്രിയ സുഹൃത്ത് ഗുജറാത്ത് വഡോദര സ്വദേശിയായ രവി ശങ്കര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കി.
‘ഞാനും നിന്റെ അടുത്തേക്ക് വരുന്നു’ എന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ് രവി ജീവനൊടുക്കിയത്. ആദ്യം അപകടമരണമെന്നായിരുന്നു രവിയുടെ കുടുംബാംഗങ്ങള്‍ കരുതിയിരുന്നതെങ്കിലും പിന്നീടാണ് സോഷ്യല്‍മീഡിയ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.
ഈ രണ്ടു സുഹൃത്തുക്കളുടേയും മരണം ഇരുകുടുംബങ്ങളേയും അഗാധ ദുഖത്തിലേക്കാണ് തള്ളിവിട്ടത്. എന്നാല്‍ ഇതുകൊണ്ടും തീരുന്നതായിരുന്നില്ല ദുരന്തങ്ങള്‍. രവിയുടെ മരണം സഹിക്കാനാവാതെ ദിനേഷ് പ്രസാദ് എന്ന യുവാവ് സ്വന്തം മുറിയില്‍ ഒരു മുഴം കയറില്‍ ജീവന്‍ അവസാനിപ്പിച്ചു.
വഡോദരയില്‍ വാടകവീട്ടില്‍ രവിയും ദിനേഷും ഒന്നിച്ചായിരുന്നു താമസം. എന്നാല്‍ ആത്മഹത്യയ്ക്ക് മുന്‍പ് ഒരു തരത്തിലുള്ള സൂചനകളും ലഭിച്ചിരുന്നില്ലെന്ന് വീട്ടുടമ പറയുന്നു. ഇവരുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൗഹൃദത്തിനപ്പുറം ഇവരെ ബന്ധിപ്പിക്കുന്ന മറ്റെന്തെങ്കിലും വിഷയങ്ങളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.