Image: X,@ndtv

സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കേസ് തോറ്റതിന്റെ പേരില്‍ 82കാരനായ പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകന്‍. മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജിനഗറിലാണ് സംഭവം. പിതാവ് നല്‍കിയ കേസില്‍ തനിക്കെതിരെ വിധി വന്നതിനെത്തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ അബ്ദുല്‍ ജാഫര്‍ പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 

മകന്റെ മോശം പെരുമാറ്റവും ഉപദ്രവവും കാരണമാണ് പിതാവ് ജാഫര്‍ ഖമറുദ്ദീന്‍ സയ്യദ് പട്ടേല്‍ വീട്ടില്‍ നിന്നും മാറി മകളുടെ വീട്ടില്‍ താമസമാരംഭിച്ചത്. ഇതിനിടെയാണ് തന്റെ സ്വത്തുക്കള്‍ കയ്യടക്കിവച്ച മകനെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടേല്‍ ഹര്‍ജി നല്‍കിയത്. രണ്ടു വര്‍ഷത്തോളമായി ഈ കേസിന്റെ പുറകെയാണ് റിട്ടയേര്‍ഡ് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ പട്ടേല്‍. 

പിതാവുമായും മറ്റെല്ലാ ബന്ധുക്കളുമായും സ്ഥിരം തര്‍ക്കങ്ങളിലേര്‍പ്പെടുന്ന വ്യക്തി കൂടിയാണ് പ്രതി അബ്ദുല്‍ ജാഫര്‍. മകന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് പുനെയിലെ മകളുടെ വീട്ടിലേക്ക് പട്ടേല്‍ താമസം മാറിയത്. ഒപ്പം തന്റെ വീട് വീണ്ടെടുക്കാനായി കേസും നല്‍കി. പട്ടേലിന് അനുകൂലമായി കോടതിവിധി വന്നതിനു പിന്നാലെ കോടതി ഉത്തരവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പട്ടേല്‍ ആക്രമിക്കപ്പെട്ടത്. 

ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന പട്ടേലിനെ തടഞ്ഞുനിര്‍ത്തി ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പട്ടേലിനൊപ്പം യാത്ര ചെയ്യുകയായിരുന്ന മകള്‍ക്കും പ്രതിയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Son Murders Father Over Property Dispute in Maharashtra:

A tragic property dispute led to a son killing his 82-year-old father in Maharashtra. The incident highlights the severe consequences of family conflicts escalating to violence.