Soccer Football - FIFA World Cup 2026 - Mexico Press Conference - Estadio Azteca, Mexico City, Mexico - June 10, 2026 Mexico coach Javier Aguirre during the press conference REUTERS/Henry Romero

കൗമാരത്തിന്‍റെ അവസാനകാലഘട്ടത്തില്‍ തനിക്ക് നക്സലൈറ്റാവാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. ലോകത്തുണ്ടായ മാറ്റങ്ങള്‍ തന്നെ സ്വാധീനിച്ചുവെന്നും സഹോദരന്‍ ചിരഞ്ജിവിയാണ് തന്‍റെ ചിന്താഗതിയെ മാറ്റിയതെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പവന്‍ കല്യാണ്‍ പറഞ്ഞു. 

'17 മുതൽ 21 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ് ഇത്തരമൊരു തീവ്രമായ ചിന്ത ശക്തമായിരുന്നത്. 1980-കളിൽ ലോകത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ (LTTE) സമരം, ശീതയുദ്ധം, ജർമ്മനിയിലെ അശാന്തി എന്നിവയെല്ലാം വല്ലാതെ സ്വാധീനിച്ചിരുന്നു. അനീതിക്കെതിരെ പോരാടാൻ തോക്കെടുക്കണം എന്നതായിരുന്നു അക്കാലത്തെ എന്റെ ചിന്താഗതി.

സഹോദരൻ ചിരഞ്ജീവിയാണ് എന്നെ കൂടുതൽ ക്രിയാത്മകമായ കാര്യങ്ങളിലേക്ക് നയിച്ചത്. ഈ ഭ്രാന്തൻ ദേഷ്യം എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. 'ഞാൻ അനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നമ്മൾ ഇത് ചെയ്യണം, അത് ചെയ്യണം' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം വളരെ വിഷമത്തിലായിരുന്നു. നീ ചിരഞ്ജീവിയുടെ സഹോദരൻ അല്ലായിരുന്നെങ്കിൽ, നിനക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നെങ്കിൽ, ആരെങ്കിലും നിന്റെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്നുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമായിരുന്നോ? എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. എനിക്ക് ഒരുത്തരമില്ലായിരുന്നു. ഞാൻ നിശ്ശബ്ദനായിരുന്നു,' പവന്‍ കല്യാണ്‍ പറഞ്ഞു.  

ENGLISH SUMMARY:

Pawan Kalyan, the Andhra Pradesh Deputy CM and actor, revealed his past desire to become a Naxalite during his late teenage years. He explained that significant global events and his brother Chiranjeevi's influence ultimately redirected his thoughts towards a more constructive path.