നഴ്സുമാരെ അപമാനിച്ച് നടിയും എം.പിയുമായ കങ്കണ റണൗട്ട്. വസ്ത്രധാരണരീതി ബ്രിട്ടിഷ് കാലത്തേതെന്നും നഴ്സുമാരുടേത് ഏറ്റവും ലൈംഗികവല്‍കരിക്കപ്പെട്ട തൊഴിലെന്നും അവര്‍ പറഞ്ഞു. ഇവരുടെ വേഷം ഭാരതീയ രീതിയിലേക്കു മാറ്റണമെന്നും കങ്കണ നിര്‍ദേശിച്ചു. അതേസമയം, തകര്‍ന്ന ഭിത്തിയും ഉപകരണങ്ങളുമുള്ള ഇന്ത്യയിലെ ആശുപത്രികളാണ് ആദ്യം മാറേണ്ടതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.
2001ലെ മുംബൈ ഭീകരാക്രമണ സമയത്ത് കാമ ആശുപത്രിയിലെ ജീവനക്കാരുടെ ധീരതയില്‍ നിന്ന് പ്രചോദനം കൊണ്ട് നിര്‍മിക്കുന്ന ’ ഭാരത് ഭാഗ്യ വിധാത' എന്ന പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു കങ്കണ. ചിത്രത്തിൽ നഴ്സിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. നഴ്സുമാർക്കും മറ്റ് മുൻനിര ആശുപത്രി ജീവനക്കാർക്കും കൂടുതൽ ബഹുമാനം നൽകാനും അവരെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകൾ മാറ്റാനും സിനിമ ലക്ഷ്യമിടുന്നതായി അവർ വ്യക്തമാക്കി. ജനങ്ങളുടെ കാഴ്ചപ്പാട് മാറണമെന്നും ഏറ്റവും ലൈംഗികവല്‍കരിക്കപ്പെട്ട തൊഴില്‍ ഇതാണെന്നും കങ്കണ പറഞ്ഞു.
അവർക്ക് കുറഞ്ഞ ശമ്പളമാണ്, ജോലിഭാരം കൂടുതലാണ്, ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെടുന്നതും അവരാണ്," കങ്കണ പറഞ്ഞു. നഴ്സുമാരുടെ വസ്ത്രധാരണരീതിയെയും അവര്‍ വിമര്‍ശിച്ചു വസ്ത്രധാരണം ബ്രിട്ടിഷ് കാലത്തേത്, ഫോറിന്‍ ലുക്, ഭാരതീയവല്‍കരിക്കണം അതേസമയം, രാജ്യത്തിന്റെ ആരോഗ്യരംഗം ആദ്യം മെച്ചപ്പെടുത്തിയിട്ട് യൂണിഫോം പരിഷ്കരിക്കാമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. നഴ്സുമാരുടെ വേതനം,, ജോലിസമയം , ഡോക്ടര്‍മാരില്‍ നിന്നുള്ള മോശമായ പെരുമാറ്റം എന്നിവ ആദ്യം ചര്‍ച്ചയാകണമെന്ന് അഭിപ്രായമുയര്‍ന്നു. കങ്കണ സിനിമകളില്‍ മാത്രമാവും നഴ്സുമാരെ കണ്ടിട്ടുള്ളതെന്നായിരുന്നു മറ്റൊരു പരിഹാസം. ആഘോഷിക്കപ്പെട്ട നായകരിൽ നിന്ന് മാറി, രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് നിശ്ശബ്ദ രക്ഷകരായി മാറിയ നഴ്സുമാരും ആശുപത്രി ജീവനക്കാരുമാണ് 'ഭാരത് ഭാഗ്യ വിധാത' സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍.2026 ജൂൺ 12-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.