വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടര്‍ വിതരണത്തില്‍ ഇനി കൊള്ളയും കരിഞ്ചന്തയും നടക്കില്ല. സിലിണ്ടര്‍ വിതരണത്തിനായി എണ്ണക്കമ്പനികള്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സിലിണ്ടറുകള്‍ കൃത്യമായ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന് ഉറപ്പു വരുത്താനായി ഡി.എ.സി (Delivery Authentication Code) നിര്‍ബന്ധമാക്കുകയാണ് എണ്ണക്കമ്പനികള്‍. ഇതുവഴി കൃത്യമായ ഉപഭോക്താക്കള്‍ക്ക് തന്നെ സിലിണ്ടര്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനാകുമെന്നാണ് കമ്പനികളുടെ അവകാശവാദം.
ഇന്‍ഡയിന്‍, ഭാരത് ഗ്യാസ്, എച്ച്പി ഉള്‍പ്പെടെയുള്ള കമ്പനികളുടെ സിലിണ്ടര്‍ വിതരണം ഇനി ഈ കോഡ് സംവിധാനത്തിലൂടെയാവും നടപ്പാക്കുക. സിലിണ്ടര്‍ കൈപ്പറ്റിയ ശേഷം ഉപഭോക്താക്കള്‍ ഈ ഡി.എ.സി പങ്കുവക്കണം. അപ്പോള്‍ മാത്രമേ വിതരണം പൂര്‍ത്തിയാവുകയുള്ളൂ, പിന്നാലെ ഉപഭോക്താവിന് ഒരു ഡിജിറ്റല്‍ ക്യാഷ് മെമ്മോ ലഭിക്കും. കൂടുതല്‍ സുരക്ഷിതവും സുതാര്യവുമായ വിതരണം ഈ ഡി.എ.സി സംവിധാനം വഴി നടപ്പാകുമെന്നാണ് പ്രതീക്ഷ. സിലിണ്ടര്‍ വിതരണം സുരക്ഷിതമാക്കാന്‍ ഒറ്റത്തവണ ഒടിപി സംവിധാനത്തിലൂടെ സാധിക്കും.
ഡി.എ.സി സംവിധാനത്തിന്റെ പ്രവര്‍ത്തനം എങ്ങനെ?
ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ, ഉപഭോക്താവിന്റെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് കേന്ദ്രീകൃത സംവിധാനത്തിൽ നിന്ന് ഒരു നാലക്ക ഡിഎസി (DAC, OTP) എസ്എംഎസായി ലഭിക്കും.
ഗ്യാസ് വിതരണ സമയത്ത് ഡെലിവറി ചെയ്യുന്ന വ്യക്തികള്‍ ഈ നാലക്ക കോഡ് ആവശ്യപ്പെടും.
ഉപഭോക്താവ് നല്‍കുന്ന കോഡ് ഡെലിവറി ഏജന്റ് അവരുടെ ആപ്പിൽ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുമ്പോൾ മാത്രമേ ആ സിലിണ്ടറിന്‍റെ വിതരണം പൂർത്തിയായതായി രേഖപ്പെടുത്തുകയുള്ളൂ.
ഡി.എ.സിയുടെ പ്രധാന നേട്ടം?
കരിഞ്ചന്ത പൂര്‍ണമായും തടയാം, ഒരാള്‍ ബുക്ക് ചെയ്യുന്ന സിലിണ്ടര്‍ മറ്റാര്‍ക്കെങ്കിലും മറച്ചുവില്‍ക്കുന്നത് ഈ ഒടിപി സംവിധാനത്തിലൂടെ തടയാനാകും.
സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന് തന്നെ ലഭിച്ചുവെന്ന് എണ്ണക്കമ്പനികൾക്ക് ഉറപ്പാക്കാം
കൂടാതെ ഉപഭോക്താക്കളുടെ വിലാസത്തിലും നമ്പറിലും വരുന്ന മാറ്റങ്ങള്‍ ഡെലിവറി ഏജന്‍റിന്‍റെ കൈവശമുള്ള ആപ് വഴി തത്സമയം പുതുക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന കോഡ് ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കാനായി ശ്രദ്ധിക്കണമെന്നുമാത്രം.
भारतगैस ने कमर्शियल डिलीवरी के लिए DAC (Delivery Authentication Code) सुविधा शुरू की है, ताकि सिलेंडर सही ग्राहक तक सुरक्षित रूप से पहुँच सके।
ग्राहकों से अनुरोध है कि वे सिलेंडर प्राप्त करने के बाद ही DAC साझा करें। सफल डिलीवरी के बाद डिजिटल कैश मेमो प्राप्त होगा। सुरक्षित,… pic.twitter.com/WivaabU2UZ
New DAC Code for Commercial Gas Cylinder Delivery:
Commercial gas cylinder delivery is undergoing a significant overhaul with the mandatory implementation of a Delivery Authentication Code (DAC). This new system aims to prevent black marketing and ensure cylinders reach the intended customers securely and transparently.