സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിനായി ഏർപ്പെടുത്തിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിങ്) സംവിധാനത്തിലെ പിഴവുകൾ സംബന്ധിച്ച ട്രയൽ റൺ റിപ്പോർട്ട് അധികൃതർ അവഗണിച്ചു. ഡൽഹിയിലെ അഞ്ച് സ്കൂളുകളിൽ നടത്തിയ ട്രയൽ റണ്ണിൽ 36 പോരായ്മകൾ കണ്ടെത്തി ജനുവരി 21ന് റിപ്പോർട്ട് നൽകിയിരുന്നു.
അധ്യാപകർക്ക് മൂല്യനിർണയം പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവ ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്നതിനുള്ള കരാർ നൽകിയതിലും വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
നിബന്ധനകളിൽ ഇളവ് നൽകിയാണ് കോംടെക് എന്ന കമ്പനിക്ക് കരാർ നൽകിയത്. ഒരു വർഷമെങ്കിലും പരീക്ഷണം നടത്തണമെന്ന ആവശ്യവും സിബിഎസ്ഇ പരിഗണിച്ചില്ല.