പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

TOPICS COVERED

 ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്നയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊല ചെയ്തു. മുംബൈയിലെ ഗോരേഗാവിലുള്ള വസതിയിലാണ് സംഭവം. ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വികാസ് അശോക് ഭൂസാരെയെ 48കാരനായ ഭീംരാജ് ഓംപ്രകാശ് ശര്‍മ്മ വീട്ടിലേക്ക് വിളിച്ച് മദ്യം നല്‍കി. ഭൂസാരെയും ശര്‍മ്മയും ഭാര്യയും കൂടി ഒന്നിച്ചിരുന്നാണ് മദ്യപിച്ചത്. ഇതിനിടെ തന്‍റെ ഭാര്യയെ ഇനി മേലി‍ല്‍ കാണരുതെന്ന് ശര്‍മ്മ ഭൂസാരെയ്ക്ക് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ശര്‍മ്മ ഭൂസാരെയുടെ നേര്‍ക്കുവന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനു പിന്നാലെ ഇയാള്‍ സമീപത്തെ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും മൂന്നു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

മുന്‍പും പലതവണ മുന്നറിയിപ്പ് അവഗണിച്ച് ഭൂസാരെ ശര്‍മ്മയുടെ ഭാര്യയെ കണ്ടിരുന്നെന്നും ബന്ധം തുടര്‍ന്നിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

 

 

Husband Murders Wife's Suspected Lover in Goregaon:

A shocking murder occurred in Goregaon, Mumbai, where a husband, Bhimraj OmPrakash Sharma, allegedly murdered Vikas Ashok Bhosare, whom he suspected of having an affair with his wife. The incident highlights a tragic outcome of suspected infidelity and domestic conflict.