സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ആണ് രാജ്യത്തെ ആകെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പതിവുപോലെ ഇത്തവണയും വിജയശതമാനത്തിൽ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമതെത്തിയത്.
പരീക്ഷാ ഫലത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 94,000-ത്തിലധികം വിദ്യാർത്ഥികള്‍ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 17,000-ത്തിലധികം വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്: