ബംഗാളില്‍ ചരിത്രമെഴുതി ബി.ജെ.പി. ആകെയുള്ള 294 സീറ്റില്‍ 200 ഉം ജയിച്ച് ആദ്യമായി അധികാരം പിടിച്ചെടുത്തു. ഒന്നരപ്പതിറ്റാണ്ട് ഭരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 90 ല്‍ താഴെ സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസും ഇടതുപക്ഷവും വീണ്ടും നിയമസഭയില്‍ സാന്നിധ്യമറിയിച്ചു. ഫലം വന്നതിന് പിന്നാലെ പലയിടത്തും സംഘര്‍ഷമുണ്ടായി.
സ്വാതന്ത്ര്യാനന്തരം ആദ്യമായി ബംഗാള്‍ ബി.ജെ.പി ഭരണത്തിലേക്ക്. എക്സിറ്റ്പോളുകളെയും മറികടന്ന് ആധികാരിക വിജയം. പോസ്റ്റല്‍ വോട്ടുകള്‍എണ്ണിത്തുടങ്ങിയപ്പോള്‍ തൃണമൂലുമായി ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍
പതിയെ ബി.ജെ.പി ലീഡ് പിടിക്കാന്‍ തുടങ്ങി. നൂറും നൂറ്റി അന്‍പതും കടന്ന്മുന്നോട്ടുപോയതോടെ വിജയമുറപ്പിച്ചു. സിറ്റിങ് സീറ്റായ നന്ദിഗ്രാമില്‍നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിഭവാനിപുരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിറപ്പിച്ചു. മന്ത്രിമാരില്‍
പലരും പരാജയം അറിഞ്ഞു.ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് പീനഡത്തില്‍ കൊല്ലപ്പെട്ടവിദ്യാര്‍ഥിനിയുടെ അമ്മയും പാനിഹട്ടിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ രത്നദേബ്നാഥ് അടക്കമുള്ളവര്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചുഅതേസമയം വോട്ടുകള്‍ ബി.ജെ.പി കൊള്ളയടിച്ചെന്നാരോപിച്ച മമത ബാനര്‍ജിരോഷാകുലയായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പാഞ്ഞെത്തി. പാര്‍ട്ടിയുടെകൗണ്ടിങ് ഏജന്റുമാരെ പുറത്താക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു.
ബി.ജെ.പി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയും കൗണ്ടിങ് സെന്ററില്‍ഉണ്ടായിരുന്നു. നാടകീയ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്. ഫലം വന്നതിന്
പിന്നാലെ കൊല്‍ക്കത്തയില്‍ പലയിടത്തും ബി.ജെ.പി– തൃണമൂല്‍ പ്രവര്‍ത്തകര്‍ഏറ്റുമുട്ടി.കോണ്‍ഗ്രസ് രണ്ടിടത്തു വിജയിച്ചെങ്കിലും പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ചൗധരി പരാജയപ്പെട്ടു. സി.പി.എം ഒരിടത്തു ജയിച്ചു. തൃണമൂല്‍ വിട്ട്എ.ജെ.യു.പി. രൂപീകരിച്ച ഹുമയൂണ്‍ കബീര്‍ മല്‍സരിച്ച രണ്ട് സീറ്റുകളിലുംവിജയിച്ചെങ്കിലും പാര്‍ട്ടിയുടെ മറ്റ്സ്ഥാനാര്‍ഥികളെല്ലാംപരായജപ്പെട്ടു.