വാശിയേറിയ പ്രചാരണത്തിനൊടുവില്‍ ബംഗാളില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്. ഏഴ് ജില്ലകളിലെ 142 മണ്ഡലങ്ങള്‍ വിധിയെഴുതും. 1448 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഒന്നാംഘട്ടത്തിലേതിന് സമാനമായി ഉയര്‍ന്ന പോളിങ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഭവാനിപുരാണ് രണ്ടാംഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം.
ആര്‍.ജി. കർ മെഡിക്കല്‍ കോളജ് പീഡനത്തില്‍ കൊലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ മല്‍സരിക്കുന്ന പനിഹട്ടിയും ശ്രദ്ധേയമാണ്. വ്യാപക സംഘര്‍ഷം നടന്ന അതിര്‍ത്തി ജില്ലയായ നോര്‍ത്ത് 24 പര്‍ഗനാസിലും ഇന്നാണ് വോട്ടെടുപ്പ്. സുരക്ഷയ്ക്കായി 2400 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. ഇന്നത്തെ വോട്ടെടുപ്പോടെ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മേയ് നാലിനാണ് ഫലപ്രഖ്യാപനം. ഇന്ന് വൈകിട്ട് ആറരമുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. മനോരമ ന്യൂസ് സീ വോട്ടർ മെഗാ എക്സിറ്റ്പോൾ വൈകിട്ട് 7 മണി മുതൽ മനോരമ ന്യൂസിൽ കാണാം.
വോട്ടെണ്ണുമ്പോള്‍ കരുത്ത് ആര്‍ക്കായിരിക്കും? വോട്ടുവിഹിതത്തില്‍ മുന്നിലെത്തുന്നതാര്? മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ ജനപിന്തുണയാര്‍ക്ക്? ഇങ്ങനെ കേരളം കാത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മെഗാ എക്സിറ്റ് പോള്‍ ഉത്തരം നല്‍കും. സംസ്ഥാനത്തെ പൊതുചിത്രത്തോടൊപ്പം 14 ജില്ലകളിലെയും ചിത്രം വ്യക്തമാക്കും. കനത്ത പോരാട്ടം നടന്ന ഹോട്ട് സീറ്റുകളുടെ ഫലസൂചനയും എക്സിറ്റ് പോള്‍ പങ്കുവയ്ക്കും.