ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ക്വട്ടേഷൻ സംഘം, ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി രതീഷ് പുഷ്കരനെ കൂടി പോലീസ് പിടികൂടി. തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് രതീഷിനെ സാഹസികമായി തൃക്കുന്നപ്പുഴ പോലീസ് വലയിലാക്കിയത്.
സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഒളിസങ്കേതം വളഞ്ഞ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് രതീഷ്. കേസിൽ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെങ്ങന്നൂർ എണ്ണക്കാട് ഭാഗത്ത് നേരത്തെ പിടിയിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. എണ്ണക്കാട് പാലത്തിന് താഴെ പമ്പാനദിയിൽ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താൻ തിരച്ചിൽ നടത്തി.