ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രി മതിൽ തകർന്ന് അപകടം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം. രണ്ട് മലയാളികൾ മരിച്ചു. മൂന്ന് മലയാളികൾക്ക് പരിക്ക്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.
കുടുംബശ്രീ പ്രവർത്തകരാണ് അപകടത്തിൽപ്പെട്ടത്. 52 അംഗ സംഘം വിനോദയാത്രയ്ക്കായാണ് എത്തിയത്. ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിക്ക് സമീപമുള്ള കോമ്പൗണ്ട് മതിലാണ് തകർന്നത്.
വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ചു. ഏഴ് മരണങ്ങൾ രേഖപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.