പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന യുവാവിന്‍റെ പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ കേസ്. ബെംഗളൂരു സ്വദേശി സാധന ഷെട്ടിക്കെതിരെയാണ് ജയനഗര്‍ പൊലീസ് കേസെടുത്തത്. കോസ്മെറ്റിക് ക്ലിനിക് ഉടമയായ വി. കാര്‍ത്തിക്കിന്‍റെ പരാതിയിലാണ് കേസ്. 

ജയനഗറലുള്ള ക്ലിനിക്കിന്‍റെ പ്രൊമോഷന് വേണ്ടിയായിരുന്നു കാര്‍ത്തിക്ക് യുവതിയെ പരിചയപ്പെടുന്നത്. 2024 ഓഗസ്റ്റില്‍ കഫേയില്‍ വച്ച് ഇരുവരും കണ്ടുമുട്ടി. പ്രൊമോഷന് പിന്നാലെ  കൂടുതല്‍ അടുത്തതോടെ കാര്‍ത്തിക്കിന്‍റെ സ്വകാര്യ ചിത്രങ്ങളും വിഡിയോയും സാധന സ്വന്തമാക്കി. 

ഭാര്യയ്ക്കും കുടുംബക്കാര്‍ക്കും ചിത്രങ്ങള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞായിരുന്നു പിന്നീടുള്ള ഭീഷണി. ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 1.50 കോടി രൂപയാണ് യുവതി ആവശ്യപ്പെട്ടത്. ഭയന്ന കാര്‍ത്തിക്ക് അഞ്ചു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും അഞ്ചു ലക്ഷം പണമായും നല്‍കി. കൂടാതെ 1.05 ലക്ഷത്തിന്‍റെ സ്വര്‍ണ മോതികവും 1.50 ലക്ഷത്തിന്‍റെ ഐഫോണും നല്‍കി. 

വിഡിയോ ഡിലീറ്റ് ചെയ്യാന്‍ യുവതി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് യുവാവ് പരാതിയുമായി എത്തിയത്. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A social media influencer is facing a case for allegedly blackmailing a cosmetic clinic owner. The influencer reportedly demanded a large sum of money and expensive gifts in exchange for not releasing private photos and videos.