മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബുധനാഴ്ച രാത്രി തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് ട്രക്ക് അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു. പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു. 20 പേർക്ക് പരുക്കേറ്റു.  ചിൽകിയ ക്രോസിങ്ങിനടുത്ത് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. വാഹനം മറിഞ്ഞ് എതിർ ദിശയിൽ നിന്ന് വന്ന എസ് യുവിയിൽ ഇടിക്കുകയായിരുന്നു.

 

പന്ത്രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, ഏകദേശം 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്, ധാർ ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന അഭിഷേക് ചൗധരി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇൻഡോറിലേക്ക് മാറ്റി. തിർല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A tragic road accident in Madhya Pradesh’s Dhar district claimed the lives of 12 people, including two children, after a pickup truck carrying labourers overturned and crashed into an SUV. Around 20 others sustained injuries and several were shifted to Indore for advanced treatment. The accident reportedly occurred after the driver lost control of the vehicle near Chilkiya crossing. Police have registered a case and launched an investigation into the deadly crash.