air-india

 ലഗേജില്‍ മാരിജുവാന കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ പൈലറ്റിനെ തിരിച്ചയച്ച് അമേരിക്ക. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് യാത്രക്കാരനായി പോയ പൈലറ്റിനെയാണ് അധികൃതര്‍ തിരിച്ചയച്ചത്. സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റിനാണ് അന്വേഷണവിധേയമായി മാറി നില്‍ക്കേണ്ടിവന്നത്.

ഏപ്രില്‍ 14നാണ് ഡല്‍ഹിയില്‍ നിന്നും പൈലറ്റ് അമേരിക്കയിലേക്ക് യാത്ര ചെയ്തത്. അടുത്ത ദിവസം തിരിച്ച് ഇന്ത്യയിലേക്കുള്ള വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റാണ് പിടികൂടപ്പെട്ടത്. സാന്‍ഫ്രാന്‍സിസ്കോയിലെത്തിയപ്പോള്‍ നിയമങ്ങള്‍ ലംഘിച്ചെന്നു കാട്ടി യുഎസ് അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നു. ഡിജിസിഎയും എയര്‍ ഇന്ത്യയും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെറ്റുകാരനെന്ന് ബോധ്യപ്പെട്ടാല്‍ കമ്പനി നിയമങ്ങള്‍ അനുസരിച്ച് പൈലറ്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

പൈലറ്റുമാര്‍ക്ക് കഞ്ചാവ് ഉപയോഗിക്കാന്‍ അനുവാദമില്ല. യാത്രകള്‍ക്ക് മുന്‍പ് ഡ്രഗ്സ് പരിശോധനയ്ക്കു വിധേയരാകുന്ന പൈലറ്റുമാര്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും. അതേസമയം ഈ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി നിലവില്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ബാഗില്‍ പോലും സൂക്ഷിക്കാന്‍ പാടുള്ളതല്ലെന്നതാണ് പ്രശ്നം വഷളാക്കുന്നത്.

 

 

US Authorities Deport Air India Pilot for Marihuana Possession:

Air India pilot was deported from the USA after marihuana was found in his luggage. The pilot, who was traveling as a passenger from Delhi to San Francisco, was scheduled to fly a plane from San Francisco to Kolkata.