Untitled design - 1

TOPICS COVERED

ഹരിയാന കുരുക്ഷേത്ര എന്‍.ഐ.ടിയില്‍  വിദ്യാര്‍ഥിനി ജീവനൊടുക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാര്‍ഥിനി ദീക്ഷ ദുബെയാണ് മരിച്ചത്. മൂന്നുമാസത്തിനിടെ അഞ്ചാമത്തെ ആത്മഹത്യയാണിത്.  സംഭവത്തെത്തുടര്‍ന്ന് ക്യാംപസില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധം നടന്നു.  എന്‍ഐടി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. പെണ്‍കുട്ടിയുടെ മുറി തുറന്നത് നാലു മണിക്കൂറിനു ശേഷമാണെന്നും മരണം സ്ഥിരീകരിച്ചത് ഡോക്ടര്‍ ജനലിലൂടെ നോക്കിയാണെന്നും ആരോപണമുണ്ട്. മൃതദേഹം കോളജിലെ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും മൃതദേഹം താഴെയിറക്കിയത് സുഹൃത്തുക്കളാണെന്നും പറയുന്നു. അധികൃതര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു

ENGLISH SUMMARY:

Haryana NIT student suicide at Kurukshetra NIT has led to massive student protests. AI student Deeksha Dubey's death, the fifth in three months, has sparked serious allegations against NIT authorities regarding delayed response and handling of the incident.