കോഴിക്കോട് JDT ഇസ്‌ലാം സ്കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് 11.30 നാണ് തുറന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അറിയിപ്പ് ലഭിച്ചില്ലെന്ന് യുഡിഎഫ് ഏജന്റുമാര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്നും ദുരൂഹതയുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
അതേസമയം, ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നു എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർത്ഥികളുടെ ഏജൻറ് മാരുടെ സാന്നിധ്യത്തിൽ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു
റൂം തുറക്കുന്ന കാര്യം അറിയിച്ചിരുന്നതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. രാവിലെ എട്ട് മണിക്ക് വിളിച്ചു ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടുവെന്നും തെഹ്‌ലിയ പറഞ്ഞു