തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷൻ വിജയ് സ്വാധീനമുണ്ടാക്കിയേക്കാം എന്ന് മന്ത്രി പി.ടി.ആര്‍ പളനിവേൽ ത്യാഗരാജൻ മനോരമ ന്യൂസിനോട്. പോപ്പുലർ ആയ നടൻ വരുന്നത്  യുവാക്കളെ ആകർഷിച്ചേക്കാം. തമിഴ്നാട്ടിൽ നടക്കുന്നത് ത്രികോണ പോരാട്ടമെന്നും  സര്‍ക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങൾ ഗുണം ചെയ്യുമെന്നും  അദ്ദേഹം പറഞ്ഞു.  

 

അതിനിടെ, തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. നാഗർകോവിലിലാണ് നരേന്ദ്രമോദിയുടെ റോഡ് ഷോ. 4.15ന് നാഗർ കോവിൽ ഹെലിപ്പാഡ് മുതൽ വെപ്പമൂഡ് വരെയും 4.30 മുതൽ അഞ്ചരവരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയും റോഡ് ഷോ നടത്തും. രാഹുൽ ഗാന്ധിയും അടുത്ത ദിവസം തമിഴ് നാട്ടിൽ എത്തും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് ചെന്നൈയിൽ പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കാരിമംഗലത്തും സേലത്തുമാണ് ഇന്ന് പര്യടനം നടത്തുക.

ENGLISH SUMMARY:

Tamil Nadu Minister PTR Palanivel Thiagarajan, in an exclusive chat with Manorama News, acknowledged that Vijay’s political entry through TVK could influence the 2026 Assembly elections.