• ദേശീയപാത 66ലെ തൃശൂര്‍ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം.

ദേശീയപാത 66ലെ തൃശൂര്‍ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം. ടോൾ പ്ലാസ ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധത്തിനിടെ കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. Also Read: ഇന്‍ഡിഗോ വിമാനത്തില്‍ മിന്നലടിച്ചു! മുന്‍ഭാഗം ചളുങ്ങി! എമര്‍ജന്‍സി ലാന്‍ഡിങ്


ദേശീയപാത നിർമാണം പൂർണമായും പൂർത്തിയാക്കുന്നതിന് മുൻപ് ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഇന്ന് മുതൽ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനിരിക്കെയാണ് യുഡിഎഫ് പ്രവർത്തകർ ഉപരോധവുമായി രംഗത്തെത്തിയത്.

പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് കാട്ടിയത് ‘തെമ്മാടിത്തരം’ ആണെന്ന് അറസ്റ്റിലായ ജോസ് വള്ളൂർ ആരോപിച്ചു.

നാട്ടികയിലെ ടോൾ പ്ലാസയ്‌ക്കെതിരെ ബിജെപി ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് ടോൾ പിരിവ് ആരംഭിക്കുന്നതിനെതിരെയാണ് പ്രധാനമായും പ്രതിഷേധം.

പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസ പരിസരത്ത് രാവിലെ മുതൽ വൻ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. തീരദേശ ദേശീയപാതയിൽ തൃശൂർ ജില്ലയിലെ നാട്ടികയിലാണ് ടോൾ പ്ലാസ പ്രവർത്തിക്കുന്നത്.

ENGLISH SUMMARY:

UDF workers staged a protest against the commencement of toll collection at the Nattika toll plaza on National Highway 66 in Thrissur. A clash broke out between the protesters who blocked the toll plaza and the police. KPCC General Secretary Jose Valloor was arrested by the police during the protest. The protesters maintain that toll collection should not be allowed before the construction of the national highway is fully completed. UDF workers launched the blockade as toll collection at the Nattika toll plaza is set to begin today.