• മറ്റെല്ലാ പ്രതികളേക്കാളും ക്രൂരമായി തന്നെ ഉപദ്രവിച്ചത് ശരണ്യയെന്ന് യുവതിയുടെ മൊഴി. കാവല്‍ നിന്നത് ശരണ്യയുടെ സുഹൃത്ത്

കളമശേരി കൂട്ട ബലാല്‍സംഗക്കേസിലെ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി. ശരണ്യ ലൈംഗികാതിക്രമം നടത്തുന്ന സമയത്ത് കാവല്‍ നിന്നത് ശരണ്യയുടെ സുഹൃത്ത് സഞ്ജുവാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. നാലുപ്രതികളില്‍ ശരണ്യയാണ് അതിക്രൂരമായി തന്നെ ഉപദ്രവിച്ചതെന്ന് യുവതി ആവര്‍ത്തിച്ചു പറയുന്നു.

അനാശാസ്യ പ്രവ‍ൃത്തികള്‍ക്കായി യുവതികളെ പാകപ്പെടുത്തലാണ് ഈ പ്രതികളുടെ സ്ഥിരം രീതിയെന്ന് പൊലീസ് പറയുന്നു. ആറുമാസം മുമ്പാണ് ശരണ്യ സ്പായില്‍ ജോലിക്കെത്തിയത്. നാലു പ്രതികളേയും യുവതി തിരിച്ചറിഞ്ഞു. യുവതിയെ ബലാത്സംഗ ചെയ്ത പ്രതികൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് അടക്കം ആളുകളെ പാകപ്പെടുത്തുന്നവരാണെന്ന് എ സി പി ബിജോയ് ചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.

Also Read: ബസില്‍വച്ച് യുവതിയുടെ കൈ പിടിച്ചു, പിന്നാലെ ഇടുപ്പ്; കോണ്‍ഗ്രസ് എംഎല്‍എയുടെ വിഡിയോ പുറത്തുവിട്ട് 

ജോലി വാഗ്ദാനം പരസ്യം ചെയ്ത് വിദ്യാസമ്പന്നരെ അടക്കം വിളിച്ചു വരുത്തി പ്രതികൾക്ക് വേണ്ടുന്ന രീതിയിൽ മാറ്റിയെടുക്കും. കേസിൽ അറസ്റ്റിലായ ശ്രീരാജും, ജിത്ത് മാർട്ടിനും ശരണ്യയും കൃത്യമായ അസൂത്രണത്തിലാണ് ബലാത്സംഗം നടത്തിയത്. നിയമ വിരുദ്ധമായി ഒരു സ്പായും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും എ.സി.പി മനോരമ ന്യൂസിനോട് പറഞ്ഞു. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശ്രീരാജ് സ്പാ ആരംഭിക്കുന്നത്. മൂന്ന് സ്പാകള്‍ ഇതിനോടകം തന്നെ പൊലീസ് റെയ്ഡ് ചെയ്തുകഴിഞ്ഞു. ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളെ തങ്ങള്‍ക്കു വേണ്ട തരത്തിലേക്ക് മാറ്റിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനു ശേഷം ആവശ്യക്കാരായ ആളുകള്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കും. ആലപ്പുഴ സ്വദേശിയാണ് ശ്രീരാജ്. കൊച്ചി തൃക്കാക്കര സ്വദേശിയാണ് ജിത്ത് മാര്‍ട്ടിന്‍. ശരണ്യയേയും സഞ്ജുവിനേയും വയനാട്ടില്‍ നിന്നാണ് പിടികൂടിയിരിക്കുന്നത്.

അഭിമുഖത്തിനു വിളിച്ച യുവതിയെ ജോലിക്കെടുത്തു എന്നുപറഞ്ഞ് വിട്ട ശേഷം ഒപ്പം ഭര്‍ത്താവില്ലെന്നുറപ്പിച്ചാണ് പ്രതികള്‍ രാത്രിയില്‍ വീണ്ടും വിളിച്ചുവരുത്തിയത്. സ്പായിലെ മറ്റു ജീവനക്കാരെ ഉള്‍പ്പെടെ പരിചയപ്പെടുത്തിത്തരാം എന്നുപറഞ്ഞായിരുന്നു വിളിച്ചത്. വന്നയുടന്‍ ആഹാരത്തിലും ഐസ്ക്രീമിലും മദ്യവും രാസലഹരിയും കലര്‍ത്തി നല്‍കിയാണ് പ്രതികള്‍ പീഡനത്തിനു ഇരയാക്കിയത്.

ഒക്ടോബര്‍ 2ന് ലോഡ്ജിലേക്കെത്തിയ യുവതിക്ക് അടുത്ത ദിവസമാണ് രക്ഷപ്പെടാന്‍ സാധിച്ചത്. മണിക്കൂറുകളോളം ഈ നാലു പ്രതികളും പീ‍‍ഡിപ്പിച്ചതിനു പിന്നാലെ വീണ്ടും ആളുകള്‍ ലോഡ്ജിലേക്കെത്തി. ഇനി തന്നെ ഉപദ്രവിച്ചാല്‍ സ്വയം മരിക്കുമെന്ന് ബിയര്‍ കുപ്പി പൊട്ടിച്ച് ഭീഷണി മുഴക്കിയതോടെയാണ് പ്രതികള്‍ യുവതിയെ വിട്ടയച്ചത്.

പ്രതികള്‍ക്ക് ലഹരി സംഘവുമായും ഗുണ്ടാഗ്രൂപ്പുകളുമായും ബന്ധമുണ്ടെന്ന സൂചനകളും പൊലീസിനു ലഭിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

Woman Alleges Brutal Abuse by Sharanya in Kalamassery Gang Rape Case; Police Probe Spa Recruitment Racket:

A woman who survived the Kalamassery gang rape case told police that the prime accused, Sharanya, subjected her to severe sexual abuse while another accused, Sanju, allegedly stood guard. Police said the accused used fake job offers and spa employment opportunities to lure women and prepare them for illegal activities. The victim alleged that intoxicants were mixed into food and ice cream before she was assaulted by multiple accused at a lodge. Investigators are also probing possible links between the accused, drug networks, and criminal gangs