ambed-karnew

TOPICS COVERED

ഇന്ന് അംബേദ്കർ ജയന്തി. ഭരണഘടനാ ശിൽപി ഡോ. ഭീംറാവു അംബേദ്കറിന്റെ ദർശനങ്ങൾക്ക് ലോകത്താകമാനം സ്വീകാര്യത ഏറുമ്പോഴും രാജ്യത്ത് വിവേചനവും ഭിന്നിപ്പും തുടരുകയാണ്.  അംബേദ്കറിന്റെ പൈതൃകം അവകാശപ്പെടാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുപ്പോള്‍ ഇന്നത്തെ ദിനം കേവലം ആഘോഷമാണോ അതോ ശക്തമായ ആശയത്തെ ഉയര്‍ത്തിപ്പിടിക്കലാണോ എന്ന്ചിന്തിക്കേണ്ടിയിരിക്കുന്നു

.മധ്യപ്രദേശിലെ ഇൻഡോറിന് സമീപം  മൗവ് കണ്ടോൺമെന്റില്‍ ജനിച്ച ഡോ. ഭിംറാവു രാംജി അംബേദ്കർ. സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന മാര്‍ഗം. ജാതീയതയുടെയും സമുദായത്തിന്റെയും കെട്ടുപാടുകള്‍ക്കിടയില്‍ കുടുങ്ഹിക്കിടക്കുന്ന ലക്ഷക്കണക്കിന് പേരുടെ മാര്‍ഗ ദീപം. സമത്വം, മതനിരപേക്ഷത, ജനാധിപത്യം - ഇന്ത്യയുടെ അടിസ്ഥാന ശിലയായി അംബേദ്കർ മുന്നോട്ടുവെച്ച ഈ ആശയങ്ങൾക്ക് നാള്‍ക്കുനാള്‍ പ്രസക്തി ഏറുന്നു. ബിജെപിയും ആർഎസ്എസും രാജ്യത്ത് ചോദ്യം ചെയ്യാനാവാത്ത ശക്തിയായി മാറിുമ്പോള്‍, ഹിന്ദുത്വ രാഷ്ട്രീയവും അംബേദ്കര്‍ ചിന്തകളും തമ്മിലുള്ള സംവാദങ്ങൾക്ക് ചൂടുപിടിക്കുന്നു.

അംബേദ്കറെ ഹൈന്ദവവൽക്കരിക്കാനും,  വിപ്ലവകരമായ ആശയങ്ങളെ തമസ്കരിച്ച് കേവലം ബിംബമാക്കി മാറ്റാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷവും ദലിത് ആക്ടിവിസ്റ്റുകളും ആരോപിക്കുന്നു. എന്നാൽ, ദശാബ്ദങ്ങളോളം രാജ്യം ഭരിച്ച കോൺഗ്രസ് അംബേദ്കറെ അവഗണിച്ചുവെന്നും, അർഹിക്കുന്ന ആദരം നൽകിയത് തങ്ങളാണെന്നുമാണ് ബിജെപി മറുപടി. അപ്പോഴും പോരാട്ട വീര്യത്തിനും മുന്നോട്ടുള്ള ഊർജത്തിനുമായി അംബേദ്കറുടെ ചിതാഭസ്മം സൂക്ഷിച്ച മൗവിലേക്ക് എത്തുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആയിരങ്ങളാണ്.

 

ENGLISH SUMMARY:

Ambedkar Jayanti marks the birth of Dr. B.R. Ambedkar, the architect of the Indian Constitution. Despite the global recognition of his ideals, discrimination and division persist in India, prompting reflection on the true meaning of this day beyond mere celebration.