നോയിഡ ഫേസ് 2 ഹോസിയറി കോംപ്ലക്സിലെ തൊഴിലാളി സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ വനിതാ തൊഴിലാളിക്ക് പരിക്ക്. പ്രതിഷേധക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. സുരക്ഷ ശക്തമാക്കി എന്നും അന്വേഷണം തുടരുകയാണെന്നും UP പോലീസ് അറിയിച്ചു. പ്രദേശത്തേക്കുള്ള റോഡുകൾ അടച്ചത്  ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

വസ്‌ത്ര നിർമ്മാണ കയറ്റുമതി മേഖലയായ നോയിഡ ഹോസിയറി കോംപ്ലക്സിലെ തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് തുടരുന്ന സമരമാണ് അക്രമാസക്തമായത്. റോഡ് ഉപരോധത്തിനെതിരെ പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചതിൽ പ്രകോപിതരായ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് വാഹന o തകർക്കുകയും രണ്ടു വാഹനങ്ങൾ അഗ്നിരയാക്കുകയും ചെയ്തു.

ഇതിടെ ബിഹാറിൽ നിന്നുള്ള വനിതാ തൊഴിലാളിക്ക് വെടിയേറ്റു എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.  എന്നാൽ ദുരൂഹ സാഹചര്യത്തിലാണ് പരുക്കേറതെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പോലീസ് പ്രതികരണം.

കർശന നടപടി സ്വീകരിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തിന് പിന്നാലെ പ്രദേശത്തേക്കുള്ള റോഡുകൾ അടച്ചത് ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.  പ്രശ്നപരിഹാര ചർച്ചകൾ തുടരുകയാണ്. പ്രതിഷേധിച്ചതിന്റെ പേരിൽ ഒരു തൊഴിലാളിക്കെതിരെയും  നടപടി പാടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കമ്പനികൾക്ക് നിർദേശം നൽകി.ഫാക്ടറികളുടെ പ്രവേശന കവാടങ്ങളിൽ CCTV ക്യാമറകൾ ഉണ്ടായിരിക്കണം . തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചാൽ കർശന നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. യുപിയിൽ  അടിസ്ഥാന ശമ്പളം 13000 രൂപയായിരിക്കെ ഹരിയാനയിൽ  19,000 ആയി ഉയർത്തിയിരുന്നു. ഒറ്റയടിക്ക് ശമ്പളം വർധിപ്പിച്ചാൽ വ്യവസായ മേഖലയ്ക്ക് കനത്ത ബാധ്യതയാകുമെന്നാണ് നോയിഡ എന്റർപ്രണേഴ്‌സ് അസോസിയേഷൻ്റ നിലപാട്.

ENGLISH SUMMARY:

Noida Hosiery Complex workers protesting for wage hikes have turned violent, resulting in an injured female worker and vandalized vehicles. The UP Police have heightened security and are investigating the incident, which has also caused significant traffic disruptions in Delhi.