milk-mp

TOPICS COVERED

ലിറ്റര്‍ കണക്കിന് പാല്‍ കുറേ പേര്‍ ചേര്‍ന്ന് നദിയില്‍ ഒഴുക്കി കളയുന്നു. മധ്യപ്രദേശിൽ നിന്നുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലാണ്. ഇതിന് പിന്നാലെ വലിയ ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ് നടക്കുന്നത്. 

സെഹോർ ജില്ലയിലെ സത്ദേവ് ഗ്രാമത്തിലുള്ള ശ്രീ ദാദാജി ദർബാർ പാതാളേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ചൈത്ര നവരാത്രിയോടനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ ഭാ​ഗമായിട്ടാണത്രെ പാൽ ഒഴുക്കിയത്. മഹാ അഭിഷേകത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവുമായി പരിസ്ഥിതിവാദികളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തി. പത്തുലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാരകുറവ് നേരിടുന്ന മധ്യപ്രദേശില്‍  ആയിരക്കണക്കിന് ലിറ്റർ പാൽ കളഞ്ഞത് വലിയ തെറ്റാണെന്നും മാത്രമല്ല പരിസ്ഥിതിയെ ഇത് ദോഷമായി ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. 

മാർച്ച് 18 മുതൽ ഏപ്രിൽ ഏഴ്‌ വരെ 21 ദിവസങ്ങളിലായാണ് വ്യാപകമായി അഭിഷേക വസ്‌തുക്കള്‍ നദിയിലൊഴുക്കിയത്. ആറുവരെ 151 ലിറ്റർ പാല്‍ നദിയിലൊഴുക്കി, അവസാനദിനം 11,000 ലിറ്ററും. ദിവസവും 151 ലിറ്റർ പാൽ വീതമാണ് നദിയിൽ ഒഴുക്കിയത്. അവസാന ദിവസമായ ബുധനാഴ്ച മാത്രം ഏകദേശം 11,000 ലിറ്റർ പാലാണ് നർമ്മദയിലേക്ക് ഒഴുക്കിയത്. ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ഈ ചടങ്ങുകൾ സംഘടിപ്പിച്ചത്.  നദിയിൽ വന്‍തോതില്‍ പാൽ ഒഴുക്കുന്നത് ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയ്‌ക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇത് മത്സ്യങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും ഭീഷണിയാണ്.

സ്വകാര്യ ഫണ്ട ഉപയോഗിച്ചാണ് ചടങ്ങുകള്‍ നടത്തുന്നതെന്നും ആചാരങ്ങളെ ചോദ്യം ചെയ്യരുതെന്നുമാണ് സംഘാടകരുടെ നിലപാട്. മധ്യപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

ENGLISH SUMMARY:

Milk river wastage in Madhya Pradesh is a trending topic, with a video showing liters of milk being poured into a river going viral on social media and sparking widespread debate. This act, performed as part of religious rituals during Chaitra Navratri, has drawn criticism from environmentalists and social activists concerned about its ecological impact and the state's malnutrition issues.