ദേശീയ ചലച്ചിത്ര വികസന കോർപറേഷന്‍റെ (എൻഎഫ്ഡിസി) പാർട് ടൈം ചെയർമാനായി നടനും ബി.ജെ.പി നേതാവുമായ  ജി. കൃഷ്ണകുമാറിനെ നിയമിച്ചു.

മൂന്നുവർഷത്തേക്കാണ്നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോണ്‍-ഒഫീഷ്യൽ ഡയറക്ടറായി നിയമിച്ചതായാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത് .

ദൂരദർശനിലെ വാർത്താ അവതാരകനായി കരിയർ ആരംഭിച്ച കൃഷ്ണകുമാർ, പിന്നീട് മിനിസ്ക്രീന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായി .  1994-ൽ പുറത്തിറങ്ങിയ 'കശ്മീരം' എന്ന ചിത്രത്തിലൂടെ ചലച്ചിത്രത്തിലേക്ക് ചുവടുവച്ചത് . തുടര്‍ന്ന് ഒട്ടേറെ ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായവേഷങ്ങള്‍ കൈകാര്യം ചെയ്തു. 

 അഭിനയത്തിന് പുറമെ  രാഷ്ട്രീയത്തിലും അദ്ദേഹം സജീവമാണ്. ബി.ജെ.പി അംഗമായ കൃഷ്ണകുമാർ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും ജനവിധി തേടിയിരുന്നു.

ENGLISH SUMMARY:

G. Krishnakumar NFDC Chairman appointment signifies a new phase for the National Film Development Corporation. This news, widely covered by outlets like Malayala Manorama Online News, highlights his transition from acting and politics to a key role in film development.