35കാരിയായ ഭാര്യയെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം. ബെംഗളൂരു നാഗസാന്ദ്രയിലാണ് രണ്ട് മക്കളുടെ അമ്മ കൂടിയായ യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്.
വീട്ടുചിലവിനായി സൂക്ഷിച്ച രണ്ടു ലക്ഷം രൂപ സഹോദരന് നല്‍കണമെന്ന ദാരിയപ്പയുടെ ആവശ്യം ഭാര്യ കാവ്യ എതിര്‍ത്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ ദാരിയപ്പ കാവ്യയുടെ കഴുത്തിന് ശക്തിയായി ചവിട്ടി വീഴ്ത്തി.
ചവിട്ടേറ്റ ആഘാതത്തില്‍ നിലത്തുവീണ കാവ്യ തല്‍ക്ഷണം മരിച്ചു. ദമ്പതികള്‍ക്ക് പത്താംക്ലാസില്‍ പഠിക്കുന്ന ഒരു മകനും ജൂനിയര്‍ കോളജില്‍ പഠിക്കുന്നൊരു മകളുമുണ്ട്. കുട്ടികള്‍ വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. മൃതദേഹത്തിനൊപ്പം രണ്ടു മണിക്കൂറുകള്‍ ഇരുന്ന ശേഷം ദാരിയപ്പ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പീനയ പൊലീസ് അറിയിച്ചു.