ഇന്ത്യ മാവോയിസ്റ്റ് മുക്തമായെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ പ്രഖ്യാപനം നടത്തി. ഇനി രണ്ട് ജില്ലകള്‍ മാത്രമാണ് മാവോയിസ്റ്റ് ബാധിതമായുള്ളത്. കോണ്‍ഗ്രസ് എന്നും മാവോയിസ്റ്റുകളെ അനുകൂലിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
2026 മാര്‍ച്ച് മാർച്ച് 31-നകം രാജ്യം മാവോയിസ്റ്റ് മുക്തമാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കിയെന്ന് അമിത് ഷാ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 706 മാവോയിസ്റ്റുകളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. 4,800-ലധികം മാവോയിസ്റ്റുകള്‍ ആയുധംവെച്ച് കീഴടങ്ങി. രണ്ടായിരത്തിലേറെ പേര്‍ ജയിലിലാണ്. രാജ്യത്തിപ്പോള്‍ സാരമായി മാവോയിസ്റ്റ് ബാധിതമായ ജില്ലകളില്ല, മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകള്‍ രണ്ടെണ്ണം മാത്രം. ഇവയും വൈകാതെ പൂര്‍ണമുക്തമാകും. നേരത്തെ 12 സംസ്ഥാനങ്ങൾ മാവോയിസ്റ്റ് ഭീഷണിയിലായിരുന്നു. 5,000 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 20,000 പേരാണ് മാവോയിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ടതെന്നും ലോക്സഭയിലെ പ്രത്യേക ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അമിത് ഷാ വിശദീകരിച്ചു.
മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കാൻ കോൺഗ്രസ് ഒന്നും ചെയ്തില്ല. ഭാരത് ജോഡോ യാത്രയിലടക്കം രാഹുല്‍ ഗാന്ധി മാവോയിസ്റ്റുകളെ കൂടെക്കൂട്ടിയെന്നും ആരോപണം.മോദി സർക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമാണ് മാവോയിസ്റ്റ് രഹിത ഇന്ത്യയെന്ന് അവകാശപ്പട്ട അമിത് ഷാ വിജയത്തിന്‍റെ ക്രെഡിറ്റ് കേന്ദ്ര, സംസ്ഥാന സേനകള്‍ക്കും ഗോത്ര വിഭാഗങ്ങള്‍ക്കും നല്‍കി.