തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വര്‍ധിപ്പിച്ച് കേന്ദ്രം. കുറഞ്ഞ കൂലി 300 രൂപയാക്കി നിജപ്പെടുത്തി. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി–ജി റാം ജി പദ്ധതി ഇന്നു മുതല്‍ നിലവില്‍ വന്നു.  പേരുമാറ്റത്തിലും സംസ്ഥാനങ്ങൾക്ക് വരുന്ന അധിക ബാധ്യതയിലും പ്രതിഷേധത്തിലാണ് പ്രതിപക്ഷം.

രണ്ട് പതിറ്റാണ്ടായി രാജ്യത്ത് തുടര്‍ന്ന‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ചരിത്രം. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച‍ 'വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ പദ്ധതി പ്രാബല്യത്തിൽ വന്നു. കുറഞ്ഞ അടിസ്ഥാന കൂലി 300 രൂപയാക്കി. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്കുള്ള പുതുക്കിയ കൂലി നിരക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിജ്ഞാപനം ചെയ്തു.  കേരളത്തിൽ 401 രൂപ.

നൂറ് തൊഴില്‍ ദിനങ്ങള്‍ എന്നത് 125 ആക്കി ഉയര്‍ത്തി. തൊഴില്‍ പൂര്‍ത്തിയായി പതിനഞ്ചാം ദിവസം കൂലി നല്‍കണം. ഇല്ലെങ്കില്‍ തൊഴില്‍ ലഹിത വേതനത്തിനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ 40 ശതമാനം വിഹിതം എന്നത് സംസ്ഥാനങ്ങള്‍ക്ക് അമിതഭാരമാവുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് മേഖലകളിലാവും ഇനി മുതല്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തുക. 

MGNREGA wages have been increased by the central government to a minimum of Rs 300. The Mahatma Gandhi National Rural Employment Guarantee Scheme has been replaced by the VB-G Ram Ji scheme, which came into effect today.: