Image: X, @TheSouthfirst

ചെന്നൈ അണ്ണാ സര്‍വകലാശാല പ്രഫസര്‍ക്കെതിരെ ലൈംഗിക ആരോപണം. അധ്യാപകന്‍ ഇന്റേണ്‍ഷിപ്പിലുള്‍പ്പെടെ സഹായിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായി പരാതിയില്‍ പറയുന്നു. രാത്രിസയമത്ത് ഫോണ്‍ വിളിച്ച് സെക്സ് ചാറ്റിനും സംഭാഷണത്തിനും നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. 

കൂടാതെ അധ്യാപകനൊപ്പം പുറത്തേക്ക് യാത്ര ചെയ്യാനും തന്നെ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കുന്നു.അധ്യാപകന്റെ ശല്യം സഹിക്കാനാവാതെ ഫോണിലും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും ബ്ലോക്ക് ചെയ്തെങ്കിലും സുഹൃത്തുക്കള്‍ വഴിയും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. 

പല പെണ്‍കുട്ടികളേയും ഇയാള്‍ ഈ വിധത്തില്‍ ദ്രോഹിച്ചിട്ടുണ്ടെന്നും പല‌ വിദ്യാര്‍ഥിനികളും നേരത്തേ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പരാതിയില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യാപകനെതിരെ സര്‍വകലാശാല നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ക്യാംപസില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. 

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയുണ്ടായ സംഭവം ഡിഎംകെ സര്‍ക്കാറിനും വലിയ തലവേദനയാവുകയാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു. 

Anna University Professor Accused of Sexual Harassment:

Anna University professor is facing sexual harassment allegations from a student, with reports of explicit messages and demands for inappropriate conversations. The incident has sparked protests and raised concerns about women's safety in educational institutions.