Image: @ndtv
ഹിപ്പൊപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വനിതാ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം. കർണാടകയിലെ ശിവമോഗയിലുള്ള സഫാരി പാർക്കിലാണ് സംഭവം. ബെംഗളൂരു സ്വദേശി സമീക്ഷ റെഡ്ഡിയാണ് (26) ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ചത്.
വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കെത്തിയതായിരുന്നു സമീക്ഷ. 11.45ഓടെയാണ് ഡോക്ടര്‍ ഗർഭിണിയായ ഹിപ്പൊപ്പൊട്ടാമസിനരികിലെത്തിയത്. തെര്‍മല്‍ ക്യാമറ ഉപയോഗിച്ചായിരുന്നു പരിശോധന.
പരിശോധിക്കുന്നതിനിടെ ഡോക്ടറെ ഹിപ്പോപൊട്ടാമസ് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സമീക്ഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഡോക്ടറുടെ മരണത്തില്‍ കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രേ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. സമീക്ഷയുടെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പം പങ്കുചേരുന്നുവെന്നും എല്ലാ ജീവനുകളും വിലയേറിയതാണെന്നും ഡോക്ടര്‍ പറയുന്നു.
അതേസമയം തന്നെ ഇത്തരം ദൗര്‍ഭാഗ്യകകരമായ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒപ്പം സമീക്ഷയ്ക്ക് സംഭവിച്ച ദാരുണമരണത്തെക്കുറിച്ച് ഏഴ് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരോടും മുതിർന്ന മൃഗഡോക്ടര്‍മാരോടും മന്ത്രി ആവശ്യപ്പെട്ടു.