വിവാഹമോചന വാര്‍ത്തകള്‍ക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ടിവികെ നേതാവും നടനുമായി വിജയ്. തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ പാർട്ടി പരിപാടിയിലാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ നടത്തുന്ന ഡീലിനെ പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ഇതിനിടയ്ക്ക് താന്‍ കയറിയതുകൊണ്ട് തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും വിജയ് പറഞ്ഞു.
"ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം, ഇത് എതിരാളികള്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ എന്നെ ചുറ്റി ഗൂഡാലോചനകള്‍ നടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതേതാണെന്ന് അറിയാമോ? നോക്കൂ, ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ. ഞാനല്ലെങ്കിൽ നീ, നീയല്ലെങ്കിൽ ഞാൻ. നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ ഈ വിജയ് വന്നതോടെ നമ്മുടെ ഉപജീവനമാർഗം ഇല്ലാതായിരിക്കുന്നു! ജനങ്ങൾ അവനെ കൂടുതൽ വിശ്വസിക്കുന്നതായി തോന്നുന്നു. നമ്മൾ പുറമെ അടികൂടുകയാണെന്ന് അഭിനയിച്ചാലും, നമ്മുടെ ആഭ്യന്തര ഇടപാടുകൾ കൃത്യമായിരിക്കണം.
ജനങ്ങളുടെ വികാരങ്ങൾ നമുക്ക് പ്രശ്നമല്ല. നമ്മുടെ ഇടപാടുകൾക്കാണ് പ്രാധാന്യം. അധികാരം നമുക്കിടയിൽ മാറിമാറി കൈവശം വെക്കാമെന്നാണ് നമ്മൾ കരുതിയത്, എന്നാൽ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് നീ ചെയ്യേണ്ടത്, ഒരു വശത്തുനിന്ന് എസ്ഓപികൾ ഉപയോഗിച്ച് അവനെ തടയുക, മറുഭാഗത്തുനിന്ന് ആരോപണങ്ങൾക്കു മേൽ ആരോപണങ്ങൾ അടിച്ചേൽപ്പിച്ച് ഞാൻ അവനെ തടയാം. എന്താണ് പറയുന്നത്? ഈ ഡീൽ ഒക്കെയല്ലേ?’’ വിജയ് പറഞ്ഞു.
26 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ഫാമിലി കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. ഒരു പ്രമുഖ നടിയുമായുള്ള വിജയുടെ അവിഹിത ബന്ധമാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന ഗുരുതരമായ ആരോപണം ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. വിജയ് ഇതിനോട് ഔദ്യോഗികമായി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.