ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകയായ ജനനായകന്‍ തിയറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍താരത്തിന്‍റെ അവസാന ചിത്രമെന്ന ഖ്യാതിയോടെ എത്തിയ ജനനായകന്‍ കാണാന്‍ ആരാധകര്‍ ഇടിച്ചുകയറുകയും ചെയ്തു. റിലീസ് ചെയ്ത് ദിവസങ്ങളായിട്ടും ചിത്രത്തിന്‍റെ വിജയത്തിന് വേണ്ടി വഴിപാടുകള്‍ തുടരുകയാണ് ടിവികെ നേതാക്കളും അണികളും. 

മധുര നോർത്ത് എംഎൽഎയും ടിവികെ നോർത്ത് ജില്ലാ സെക്രട്ടറിയുമായ വിജയ് അൻബൻ കല്ലനൈയുടെ നേതൃത്വത്തിലാണ് തിരുപ്പറൻകുന്ദ്രം അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തിയത്. ജനനായകന്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടാനും തമിഴ്‌നാട് ജനതയുടെ ക്ഷേമത്തിനും വേണ്ടി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ നടന്നു. ക്ഷേത്രത്തിലെ പ്രശസ്തമായ സ്വർണരഥം വലിച്ച് പ്രത്യേക പ്രാർത്ഥനകള്‍ നടത്തിയാണ് നേതാക്കള്‍ മടങ്ങിയത്.  

ടി.വി.കെയുടെ ജില്ലാ, ഏരിയ, വാർഡ് തല ഭാരവാഹികൾ, പാർട്ടി പ്രവർത്തകർ, ആരാധകർ തുടങ്ങി നിരവധി പേർ പൂജയിലും ചടങ്ങുകളിലും പങ്കെടുത്തു. വിജയിന്‍റെ ആയുരാരോഗ്യത്തിനും എല്ലാകാലത്തും ജനങ്ങളുടെ സ്നേഹം ലഭിക്കാന്‍ വേണ്ടിയും പ്രാര്‍ഥിച്ചെന്നും നേതാക്കള്‍ പറഞ്ഞും. 

വിജയ്​യുടെ അവസാനചിത്രമെന്ന പേരിലാണ് ജനനായകന്‍ തിയറ്ററുകളില്‍ എത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയമിറങ്ങിയ ചിത്രത്തിന് റെക്കോര്‍ഡ് പ്രീ–സെയില്‍സാണ് ഓവര്‍സീസില്‍ നിന്നും ലഭിച്ചത്. എന്നാല്‍ വിജയ്​യുടെ മുന്‍ സിനിമകളായ ലിയോ, ഗോട്ട് എന്നിവയുടെ കളക്ഷന്‍ ഭേദിക്കാന്‍ ജനനായനാകുമോ എന്നാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

Following intense controversy, TVK leader Vijay’s final film, Jananayakan, has officially arrived in theaters to massive fanfare from audiences. To ensure the movie achieves record-breaking box office collection, TVK leaders and activists, led by Madurai North MLA Vijay Anban Kallanai, conducted special rituals at the Thiruparankundram Arulmigu Subramanyaswamy Temple