Untitled design - 1

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, ഭാര്യ സംഗീത കോടതിയില്‍ വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയെ തുടര്‍ന്ന് ഏപ്രിൽ 20ന് അദ്ദേഹം ഹാജരാകണമെന്നാണ് കോടതി നിർദേശം. 

ചൊവ്വാഴ്ചയാണ് ഹർജി ഫയൽ ചെയ്തത്. ​കഴിഞ്ഞ രണ്ട് വർഷമായി  നീലാങ്കരയിലെ ഒരേ വീട്ടിൽ തന്നെ ഇരുവരും അകന്നു കഴിയുകയാണ്.  എന്നാല്‍ ഇക്കാര്യം ഇരുവരും പരസ്യമായി സമ്മതിച്ചിരുന്നില്ല. നടിയുമായുള്ള വിജയുടെ വിവാഹേതര ബന്ധം  2021 ഏപ്രിലിലാണ്  അറിഞ്ഞതെന്നും, ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന്  ഉറപ്പ് നൽകിയിട്ടും വിജയ് പാലിച്ചില്ലെന്നുമാണ്  സംഗീ ഹർജിയിൽ വ്യക്തമാക്കുന്നത്. 

താരത്തില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത അവഗണനയാണെന്നും സം​ഗീത പറയുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. യുകെയില്‍ വളര്‍ന്ന ശ്രീലങ്കൻ തമിഴ് വംശജയാണ് സംഗീത. 

സംഗീത വിജയെ കണ്ടുമുട്ടുന്നതിന് വളരെ മുമ്പുതന്നെ കടുത്ത ഫാനായിരുന്നു. ചെന്നൈയിലേക്കുള്ള ഒരു യാത്രക്കിടെയാണ്, അവർ താരത്തെ പരിചയപ്പെട്ടതും അത് പ്രണയബന്ധമായി വളര്‍ന്നതും.  ജേസൺ സഞ്ജയ് (25 വയസ്സ്), ദിവ്യ സാഷ (20 വയസ്സ്) എന്നിവരാണ് ദമ്പതികളുടെ മക്കള്‍.  വിജയോ സംഗീതയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

Vijay divorce proceedings have begun with his wife Sangeetha filing a petition in court, citing alleged extramarital affairs. The couple has reportedly been living separately for the past two years.